Saturday, 3rd December 2022


സി.വി.ഷിബു.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തു ബാങ്കുകള്‍ എന്ന സന്ദേശവുമായി എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച വയനാട് വിത്തുല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം. എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയവും, വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും , പരമ്പരാഗത കര്‍ഷകരുടെ സംഘടനയായ സീഡ് കെയറും, വയനാട്ടിലെ  ഗ്രാമ പഞ്ചായത്തുകളും, മുന്‍സിപ്പാലിറ്റികളും, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും, കേരള  കുടുംബശ്രീ മിഷനും, നബാര്‍ഡും സംയുക്തമായാണ് വിത്തുല്‍സവം സംഘടിപ്പിക്കുന്നത്. 
ഐ.എസ്.ആര്‍.ഒ. മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ സയന്‍റിഫിക് അഡ്വൈസറുമായ പ്രമുഖ ശാസ്തജ്ഞന്‍ എം.ചന്ദ്രദത്തനാണ് വിത്തുല്‍സവം ഉദ്ഘാടനം ചെയ്തത്. നശിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യത്തെയും വിത്തുകളെയും സംരക്ഷിച്ച് അടുത്ത തലമുറക്ക് കൈമാറാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും നാ ടന്‍ വിത്തുകള്‍ക്ക് രോഗപ്രതിരോധ ശക്തിയും ഔഷധഗുണവും ധാരാളമുണ്ടെന്നും അവ സംരക്ഷിക്കേണ്ടത് നമ്മുടെ തലമുറയുടെ കര്‍ത്തവ്യമാണെന്നും വയനാടിനെ കേരളത്തിന്‍റെ ജൈവവൈവിധ്യകലവറയായി സംരക്ഷിക്കാന്‍  കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി വിത്തുല്‍സവ പരിപാടി വിശദീകരിച്ചു. വയനാട് ആദിവാസി വികസന പ്രവ ര്‍ ത്തക സമിതി 2012 ല്‍ ലഭിച്ച ജീനോം സേവിയര്‍ അവാര്‍ഡ് തുകയില്‍ നിന്നും ഏര്‍പ്പെടുത്തിയ പരമ്പരാഗത നെല്ല് സംരക്ഷണത്തി നു ള്ള അവാര്‍ഡ് ശ്രീ.കേളു പാറമൂലക്ക്  നല്‍കിക്കൊണ്ട് വയനാട് ജില്ലാ കലക്ടര്‍ മുഖ്യ പ്രഭാഷണം നടത്തി. ഏറ്റവും കൂടുതല്‍ വികസന പ്രവ ര്‍ത്തനം നടത്തുന്ന ജില്ലയായ വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായും, സുസ്ഥിര കൃഷി വികസന ജില്ലയായും പ്രഖ്യാപിക്കാന്‍ നടപടികള്‍ കൈക്കൊണ്ടു വരുന്നതായും പരമ്പരാഗത വിത്തുകള്‍ സംരക്ഷിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കാമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. 

പരമ്പാരാഗത നെല്ല് സംരക്ഷകനു ള്ള അവാര്‍ഡ് കേളു പാറമൂലക്ക് ജില്ലാ കലക്ടര്‍ വിതരണം ചെയ്തു ആവാസവ്യവ സ്ഥ സംരക്ഷക നു ള്ള അവാര്‍ഡ്  കെ.ടി. സുരേന്ദ്രനും കുടുംബത്തിനും ശ്രീ. ചന്ദ്രദത്തന്‍  വിതരണം ചെയ്തു.തിരുനെല്ലി മണിയന്‍ ലീല ദമ്പതികള്‍ക്ക് പ്രത്യേക കാര്‍ഷിക ജൈവവൈവിധ്യപുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരിയും വിതരണം ചെയ്തു. വയനാട് വിത്തുല്‍സവം ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ വയനാടും ജില്ലാ പഞ്ചായത്തും സന്നദ്ധമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരിയും അഭിപ്രായപ്പെട്ടു. അവാര്‍ഡ് പ്രഖ്യാപനം വയനാട് ട്രൈബല്‍ ഡവലപ്പ്മെന്‍റ് കമ്മറ്റി വൈസ് പ്രസിഡന്‍റ് വി. കേശവന്‍ നി ര്‍ വ്വഹിച്ചു. പാരമ്പര്യ കര്‍ഷക ഡയറക്ടറി പ്രകാശനം പ്രൊഫ.എം. കെ പ്രസാദ് വയനാടിന്‍റെ വിത്തച്ഛന്‍ ചെറുവ യ ല്‍ രാമന് നല്‍കിക്കൊണ്ട് നി ര്‍ വ്വ ഹിച്ചു. തേന്‍ വരിക്കയും തേډാവും എന്ന പത്മിനി ശിവദാസിന്‍റെ പുസ്തകം എം. ചന്ദ്രദത്തന്‍ പ്രകാശനം ചെയ്തു. പ്രെഫ. ടി.എ. ഉഷാകുമാരി പുസ്തകത്തെ പരിചയപ്പെടുത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പ്പറ്റ നഗരസഭാ കൗണ്‍സില ര്‍ വി.ഹാരിസ്, നബാര്‍ഡ് അസിസ്റ്റന്‍റ് ജനറ ല്‍ മാനേജ ര്‍ എന്‍.എസ്.സജികുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍, സോഷ്യല്‍ ഫോറസ്ടറി ഡി.എഫ്.ഒ. സജ്നാ കരീം, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീ സ ര്‍ പി.യു.ദാസ്, എം.എസ്.സ്വാമിനാഥന്‍ ഗവേ ഷ ണ നിലയം ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ അഡ്വൈസറി കമ്മറ്റി ചെയര്‍മാന്‍ ഡോ. കെ. കെ  നാരായണന്‍, ആര്‍.എ.ആര്‍.എസ്. അമ്പലവ യ ല്‍ മേധാവി ഡോ. രാജേന്ദ്രന്‍, ചെറുവ യ ല്‍ രാമന്‍, പള്ളിയറ രാമ ന്‍ തുടങ്ങിയ വ ര്‍ ആശംസക ള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തുകളിലെ പാരമ്പര്യ കര്‍ഷകരെ ആദരിച്ചു. വൈത്തിരി പഞ്ചായത്തിലെ ശ്രീധരന്‍ വട്ടപ്പാറ,ലില്ലി പൈനാടത്ത്,മൂപ്പൈനാട് പഞ്ചായത്തിലെ കുര്യന്‍ തലമേല്‍,ബിന്ദു കച്ചിറയില്‍, മീനങ്ങാടി പഞ്ചായത്തിലെ കണാരന്‍.സി., അംബിക, പു ല്‍പ്പള്ളി പഞ്ചായത്തിലെ മല്ലന്‍. കെ.എസ്, പ്രേമവല്ലി, തരിയോട് പഞ്ചായത്തിലെ രാമന്‍ മഠത്തി ല്‍, മേരി കൊച്ചുകളത്തിങ്കല്‍, പടിഞ്ഞാറത്തറ പഞ്ചായത്തിലെ അബ്ദുള്ള ഹാജി, കെ. കെ ഉഷ, തവിഞ്ഞാ ല്‍ പഞ്ചായത്തിലെ കൃഷ്ണന്‍, ദേവ്ല, തൊണ്ടര്‍നാട് പഞ്ചായത്തിലെ ഷെല്ലി,പുഷ്പ, നെേډനി പഞ്ചായത്തിലെ കെ.സി. കൃഷ്ണദാസ്, ഗ്രേസി, കോട്ടത്തറ പഞ്ചായത്തിലെ ഇ.സി. കേളു,അമ്മിണി,പൂതാടി പഞ്ചായത്തിലെ അപ്പു വാളവയ ല്‍, വെങ്ങപ്പള്ളി പഞ്ചായത്തിലെ കേളു, ലീല,എടവക പഞ്ചായത്തിലെ മാനുവല്‍, ലത, മാനന്തവാടി പഞ്ചായത്തിലെ അനന്തക്കുറുപ്പ്,ബത്തേരിയിലെ കേശവന്‍, കല്‍പ്പറ്റയിലെ സുരേഷ്,തങ്കമണി,മുട്ടി ല്‍ പഞ്ചായത്തിലെ അച്ചപ്പന്‍,ലീല,കണിയാമ്പറ്റ പഞ്ചായത്തിലെ രാധാകൃഷ്ണന്‍,കുഞ്ഞിമാളുഅമ്മ, മുള്ളംകൊല്ലി പഞ്ചായത്തിലെ ജയരാജന്‍ എന്‍.എ.,മേപ്പാടി പഞ്ചായത്തിലെ നാരായണന്‍ ചെട്ടി,അമ്മിണി, പൊഴുതന പഞ്ചായത്തിലെ രാധാകൃഷ്ണന്‍,മേരി, നൂല്‍പ്പുഴ പഞ്ചായത്തിലെ നഞ്ചുണ്ടന്‍,കവിത,പനമരം പഞ്ചായത്തിലെ കേളു,ശോശാമ്മ,വെള്ളമുണ്ട പഞ്ചായത്തിലെ ചന്തു,അമ്മിണി,തിരുനെല്ലി പഞ്ചായത്തിലെ ബാബു,അമ്പലവയല്‍ പഞ്ചായത്തിലെ എന്‍. കെ .ബാബു എന്നിവരാണ് ആദരവിന് അര്‍ഹരായവര്‍. വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്‍റ് എ. ദേവകി സ്വാഗതവും, സീഡ് കെയര്‍ സെക്രട്ടറി വി.പി.കൃഷ്ണദാസ് കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Leave a Reply

Your email address will not be published.