ക്ഷീരകര്‍ഷക പരിശീലനം നവംബര്‍ 1 മുതല്‍

Published on :

കോഴിക്കോട് നടുവട്ടത്തുളള  കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലന പരിശീലനം നല്‍കുന്നു. നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 1 ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി പരിശീലന കേന്ദ്രത്തില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ ഫീസ് 20 […]

മൃഗസംരക്ഷണ വിജ്ഞാന സദസ് 29-ന്

Published on :

മൃഗസംരക്ഷണ വകുപ്പ് പനമരം ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍ക്കായി ഒക്‌ടോബര്‍ 29 ന് വിജ്ഞാന വ്യാപന പരിപാടി സംഘടിപ്പിക്കുന്നു. പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ നടക്കുന്ന മൃഗസംരക്ഷണ വിജ്ഞാന സദസില്‍ പൂക്കോട് വെറ്ററിനറി കോളജിലെ ക്ലിനിക്കല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി.ജി.ഉമേഷ് ക്ലാസ് എടുക്കും. പങ്കെടുക്കുന്നവര്‍ ഒക്‌ടോബര്‍ 26 നകം പനമരം ബ്ലോക്ക് പരിധിയിലെ മൃഗാശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ […]

അനന്ത സാധ്യതകൾ തുറന്ന് മധുരക്കിഴങ്ങ് വിളകളുടെ കൃഷി

Published on :

∙ ഒരുകാലത്ത് കുടിയേറ്റ കർഷകന്റെ കരുത്തായിരുന്ന കിഴങ്ങ്വർഗങ്ങൾ നാണ്യ വിളകൾ വ്യാപകമായതോടെ അപ്രധാനമായി മാറിയിരുന്നു. എന്നാൽഭക്ഷ്യ സുരക്ഷയുടെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പ്രാധാന്യംതിരിഞ്ഞറി‍‍ഞ്ഞതോടെ കിഴങ്ങ് വിളകളുടെ പ്രസക്തി അനുദിനം ഏറുകയാണ്. നെല്ലുംമരിച്ചീനിയും കഴിഞ്ഞാൽ കേരളത്തിലെ പ്രധാന ഭക്ഷ്യവിളകളിൽ ഒന്നാണ്മധുരക്കിഷങ്ങ്. ചീനിക്കഴങ്ങ്, ചർക്കരക്കിഴങ്ങ് തുടങ്ങിയ പേരുകളിലും ഇത്അറിയപ്പെടുന്നു. മധുരക്കിഴങ്ങ് ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദമാണ്.ഒൗഷധ ഗുണം ഏറെയുള്ള […]

ചെറുകിട തേയില കൃഷിക്കാര്‍ക്ക്ധനസഹായം

Published on :

കല്‍പ്പറ്റ: ചെറുകിട തേയില കൃഷിക്കാര്‍ക്കായി പി എം കിസാന്‍, പി എംകെ എം വൈ പദ്ധതികള്‍ പ്രകാരം ആനുകൂല്യംലഭിക്കുന്നതിനായി രേഖകള്‍ സഹിതം ഹാജരാവണം. സ്മാര്‍ട്ട് കാര്‍ഡ്, ആധാര്‍, ബാങ്ക് വിവരങ്ങള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ വേണം. വൈത്തിരി അച്ചൂര്‍ വില്ലേജ് കള്‍ക്കായി ഇന്ന് അച്ചൂര്‍ ചായ ഫാക്ടറിയിലും വൈത്തിരിയിലെ മറ്റ് വില്ലേജുകള്‍ക്കായി ഇന്ന് […]

മാതൃക കൃഷി യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കുന്നു

Published on :

ധനസഹായം അപേക്ഷ ക്ഷണിച്ചു.കൃഷിവകുപ്പ് നോഡല്‍ ഏജന്‍സിയായ ആത്മ പനമരം ബ്ലോക്കിന്റെ പരിധിയിലെ 29 സംയോജിത മാതൃക കൃഷി യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കുന്നു.  പശുപരിപാലനം, ആടുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, കാടവളര്‍ത്തല്‍, കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റുകള്‍, ബയോഗ്യാസ് യൂണിറ്റുകള്‍ ഇതില്‍ കുറഞ്ഞത് രണ്ട് സംരംഭങ്ങള്‍ ചെയ്യുകയും, നെല്‍കൃഷി, പച്ചക്കറി കൃഷി, പുഷ്പകൃഷി, പഴവര്‍ഗ്ഗ കൃഷി, തുടങ്ങിയവയില്‍ ഏതെങ്കിലും […]

നാണ്യവിള കൃഷികളുടെ നാശം കാലവർഷക്കെടുതികൾക്ക് ശേഷവും വ്യാപകമാവുന്നു

Published on :

 കാലവർഷാരംഭത്തിൽ തുടങ്ങിയ കാർഷിക നാണ്യവിള  കൃഷികളുടെ  നാശം കാലവർഷക്കെടുതികൾക്ക് ശേഷവും വ്യാപകമാവുന്നു. കുരുമുളക് തോട്ടങ്ങളിൽ മഞ്ഞളിപ്പ് രോഗം വ്യാപിക്കുകയാണ്. വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് തോട്ടങ്ങളിലെ കുരുമുളക് വള്ളികൾ ആണ്  നശിച്ചത്. വേരുകൾ ചീഞ്ഞ് വള്ളികളിലെ തണ്ടും ഇലയും തിരിയും പഴുത്തു കൊഴിയുകയാണ്. പ്രതിരോധ ശേഷി കുറഞ്ഞ പന്നിയൂർ ഉൾപെടെയുള്ള ഇനങ്ങളെയാണ് രോഗം കൂടുതൽ കീഴടക്കുന്നത്. തൊണ്ടർനാട്, മുട്ടിൽ, […]

അമ്പലവയൽ കാർഷിക കോളേജ് ഉദ്ഘാടനം 16-ന്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ചുവട് വയ്ക്കുകയാണ്. വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പാവപ്പെട്ടവരും ആദിവാസി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക മേഖലയിൽ ഉന്നത വിദ്യാഭ്യാസമെന്ന ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ട് അമ്പലവയലിൽ പുതിയ കാര്‍ഷികോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിൽ വയനാട് ജില്ലയിൽ അമ്പലവയലിലുളള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ […]

പാഷൻ ഫ്രൂട്ടിന് വൻ വിലവർദ്ധന: കിലോക്ക് 60 രൂപ.

Published on :

സി.വി.ഷിബു. മാനന്തവാടി: : മഴ കുറഞ്ഞതോടെ പാഷൻ ഫ്രൂട്ടിന്റെ വിപണി ഉണർന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ എല്ലാ ഇനം പാഷൻ ഫ്രൂട്ടുകളുടെയും വില വർദ്ധിച്ചു.ഹൈബ്രീഡ് ഇനങ്ങളായ റെഡ്, വയലറ്റ്, നീല എന്നീ പഴങ്ങൾക്ക്  കിലോക്ക് അറുപത് രൂപ പ്രകാരമാണ് കർഷകർക്ക് ലഭിക്കുന്നത്. പ്രാദേശിക – പാരമ്പര്യ ഇന്നമായ മഞ്ഞ പാഷൻ ഫ്രൂട്ടിന് കിലോക്ക് 45 രൂപയും ലഭിക്കും. […]

വയനാട് കാർഷിക കോളേജ് ഉദ്ഘാടനം 16-ന് .

Published on :

കൽപ്പറ്റ: കേരള കാര്‍ഷിക സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ചുവട് വയ്ക്കുകയാണ്. വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പാവപ്പെട്ടവരും ആദിവാസി പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക മേഖലയില്‍ ഉന്നത വിദ്യാഭ്യാസമെന്ന ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ട് അമ്പലവയലില്‍ പുതിയ കാര്‍ഷികോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയില്‍ അമ്പലവയലിലുളള പ്രാദേശിക ഗവേഷണ […]