കേരള പ്രദേശ് ഗാന്ധി ദർശൻവേദി കർഷകരുടെ ദുരിതങ്ങൾ സർക്കാരിൻ്റെയും അധികൃതരുടെയും ശ്രദ്ധയിൽ പ്പെടുത്തുന്നതിനായി
ജൂൺ 20ന് ശനിയാഴ്ച സംസ്ഥാന വ്യാപകമായി ഓൺലൈൻ പ്രതിഷേധ ശൃംഖല ഹാഷ് ടാഗ് ക്യാമ്പയിൻ സംഘടിപ്പിയ്ക്കും.
ദുരിതത്തിലായ കർഷകരുടെ കാർഷിക കടങ്ങൾക്ക് ഒരുവർഷത്തേക്ക് നികുതി ഒഴിവാക്കി റീപേമെൻ്റ് ഹോളിഡെ ഏർപ്പെടുത്തുക, കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകി കർഷകർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവിൽ അടിസ്ഥാനത്തിൽ വില നിശ്ചയിക്കുക, കാർഷികോൽപന്നങ്ങൾക്ക് മികച്ച വിപണന സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഗാന്ധിദർശൻ വേദി ഉന്നയിക്കുന്നത്.
വയനാട് ജില്ലയിലെ ക്യാമ്പയിൻ കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് 'അഡ്വ. ജോഷി സിറിയക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ,വയനാട് ജില്ലാ ചെയർമാൻ എബ്രഹാം ഇ.വി. അറിയിച്ചു
Leave a Reply