Friday, 29th September 2023
കൽപ്പറ്റ: ചക്കയെ ജനകീയമാക്കിയതിന്   നാല് വയനാട്ടുകാർക്ക്  സംസ്ഥാന സർക്കാരിന്റെ ആദരവ്.
ചക്കയുടെ ഗുണമേന്മകളും ചക്ക ഉല്പന്നങ്ങളും  വിവിധ രംഗങ്ങളിൽ  പ്രോത്സാഹിച്ചതിനാണ്  
നാല് വയനാട്ടുക്കാരടക്കം 23 പേരെ തൃശൂരിൽ വെച്ച് സംസ്ഥാന സർക്കാർ ആദരിച്ചത്.
      സംസ്ഥാന ഫലമായി ഉയർത്തപ്പെട്ട ചക്കയെ  ജനകീയമാക്കുന്നതിന്റെ ഭാഗമായി  സംസ്ഥാന കൃഷി വകുപ്പിന്റെ കേരള ഹോർട്ടികൾച്ചർ മിഷനാണ്  ഈ അംഗീകാരം നൽകിയത്. സംസ്ഥാനത്തെ 23 വ്യക്തികളിൽ 4 വ്യക്തികൾ വയനാട്ടുക്കാരാണ്. അമ്പലവയൽ പ്രാദേശീക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രൻ, തൃക്കൈപ്പറ്റ ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം ട്രസ്റ്റിയും, പത്ര പ്രവർത്തകനും ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗവുമായ സി.ഡി.സുനീഷ്, ചക്ക പ്രചാരകയും പരിശീലകയുമായ പത്മിനി ശിവദാസ്, മീനങ്ങാടി അന്ന ഫുഡ്സ് ചക്ക  സംസ്കരണ കേന്ദ്രത്തിന്റെ സംരംഭകൻ പി.ജെ. ജോൺസൻ, എന്നിവരാണ് വയനാട്ടിൽ നിന്നും അംഗീകാരത്തിന് അർഹരായത്. 
     സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികത്തോടനുബഡിച്ച് തൃശൂരിൽ നടന്ന സംസ്ഥാന ചക്ക മഹോത്സവ ത്തോടനുബന്ധിച്ച്  ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ്   പുരസ്കാരങ്ങൾ വിതരണം ചെയ്തു. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാറിന്റെ സാന്നിദ്ധ്യത്തിൽ നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  അവാർഡ് ദാന ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *