Saturday, 27th July 2024

വളരെ കുറഞ്ഞ അളവില്‍ വിത്തിഞ്ചി ഉപയോഗിച്ച് ഇഞ്ചി നടാന്‍ ഉപയോഗിക്കുന്ന രീതിയാണ് ഒറ്റ മുകുള നടീല്‍ രീതി. ഇതിനായി ഏകദേശം 3:1 അനുപാതത്തില്‍ ചകിരിച്ചോര്‍ കംപോസ്റ്റ്, മണ്ണിര കംപോസ്റ്റ് എന്നിവ ചേര്‍ത്ത് പ്രോട്രേ നിറയ്ക്കാം. 5 ഗ്രാം ഭാരമുള്ള മുളച്ച ഒറ്റ മുകുള ഭൂകാണ്ഡം വിത്ത് പരിചരണത്തിനായി 3 ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ ലായനിയില്‍ മുക്കി വയ്ക്കുക.പിന്നീട് ഇവ പ്രോ ട്രേകളില്‍ നട്ടു 30 – 40 ദിവസം പ്രായമാകുമ്പോള്‍ പറിച്ച് നടാവുന്നതാണ്. വൈകി നടുന്ന സന്ദര്‍ഭങ്ങളില്‍ ഈ നടീല്‍ രീതി അവലംബിക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *