ജൈവകര്‍ഷകള്‍ക്കുള്ള അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തിനുമേല്‍ ജൈവ കൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാന തലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തില്‍ അമ്പതിനായിരം രൂപ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്, സ്‌കൂള്‍, കോളേജ് വെറ്ററന്‍സ്, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകള്‍ക്കായി പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന അവാര്‍ഡുകളും ഉണ്ടായിരിക്കും. അപേക്ഷകള്‍ 2024 ജനുവരി 31നു മുന്‍പായി ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ വി ദയാല്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പി. ഓ., ആലപ്പുഴ 688525 എന്ന വിലാസത്തിലോ 9447114526 ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
Monday, 19th January 2026






Leave a Reply