Saturday, 2nd July 2022
Organic Sikkim

ലോകത്തിന് മാതൃകയായ സിക്കിം ജൈവകാര്‍ഷിക സംസ്ക്കാരം

ഇന്ത്യയിലെ കേവലം നാല് ജില്ലകള്‍ മാത്രമുള്ള ചെറിയ സംസ്ഥാനമാണ് സിക്കിം . ഭൂട്ടാന്‍, ചൈന, നേപ്പാള്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഈ സംസ്ഥാനത്തിന്‍റെ ഒരതിര് പശ്ചിമ ബംഗാളാണ്. ബംഗ്ലാദേശിനോട് ചേര്‍ന്നുള്ള സിലിഗിരി കോറി ഡോറിനോട് അടുത്ത് കിടക്കുന്ന ഈ സംസ്ഥാ നം ലോകത്തിലെ പ്രധാന ജൈവവൈവിധ്യ മേഖലകളിലൊ ന്നും പ്രത്യേക കാലാവസ്ഥയുള്ള ഭൂപ്രദേശവു മാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തേ യും ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതുമായ കാഞ്ചന്‍ജുങ്ക മല സിക്കീമിലാണ് ഉള്ളത്.
സിക്കീമിനെക്കുറിച്ച് ഇന്ന് അറിയപ്പെടുന്നത് ലോകത്തെ ആദ്യ ജൈവകൃഷി സംസ്ഥാനമെന്ന നിലയിലാണ്. 2003 മുതല്‍ ജൈവ, ഹരിത ചുവടുകളുടെ സുസ്ഥിരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാങ്ങ് ട്രാക്കില്‍ വെച്ച് സമ്പൂര്‍ണ ജൈവസംസ്ഥാനമായി സിക്കീമി നെ പ്രഖ്യാപിച്ചു. സ്വന്തം പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായി ഇടപെട്ട് , ഈ ലക്ഷ്യത്തിലേക്ക് ചുവട് വെക്കുന്നതില്‍, നിര്‍ണ്ണായകമായ പങ്ക് വഹിച്ചത് ജനകീയനായ മുഖ്യമന്ത്രി പവന്‍ ചാമ്ലിങ്ങാണ്. കാലാവസ്ഥ വ്യതിയാനവും, പാരിസ്ഥിതിക ആവാസ വ്യവസ്ഥാമാറ്റത്തിനും ഏറ്റവും വലിയ ജൈവ പ്രതിരോധം ,ജൈവ കൃഷിയാണെന്ന് വസതിയില്‍ വെച്ച് നടത്തിയ ദീര്‍ഘമായ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. څഞങ്ങള്‍ എല്ലാ രാസ കീടനാശിനി സബ്സിഡികളും ഒഴിവാക്കി. ഇവയുടെ വിപണനവും നിര്‍ത്തി. മണ്ണ് പരിശോധിച്ച് അവ ജൈവീകവും ഫലഭൂയിഷ്ടവും ആക്കി. കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം നല്‍കി. ഇപ്പോള്‍ സിക്കിമില്‍ ധാന്യങ്ങള്‍, പഴങ്ങള്‍ സുഗന്ധവ്യജ്ഞനങ്ങള്‍ കിഴങ്ങ് വിളകള്‍. പൂക്കള്‍, പച്ചക്കറികള്‍ എല്ലാം ഞങ്ങള്‍ ജൈവ രീതിയിലാണ് ഉത്പ്പാദിപ്പിക്കുന്നത്.چ മുഖ്യമന്ത്രി വ്യക്തമാക്കി. ഇനി ഉല്പ്പാദനം കൂട്ടണം. മൂല്യവര്‍ദ്ധനവും നടത്തണം അതാണ് അടുത്ത ഘട്ടം. 2018 മാര്‍ച്ച്മാസം അവസാന ത്തോടെ സിക്കിമിന്‍റെ നാല് അതിര്‍ത്തിയില്‍ നിന്നും വരുന്ന എല്ലാ വിഷ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും സമ്പൂര്‍ണ്ണ നിയന്ത്രണത്തോടെ ഈ കടന്ന് വരവ് തടയുമെന്നും പവന്‍ ചാമ് ലിങ്ങ് വ്യക്തമാക്കി. സിക്കിമിനെ പരിപൂര്‍ണ്ണ ജൈവഭക്ഷ്യ സ്വാശ്രയത്വത്തിലേക്ക് എത്തിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി നിറഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു.
സിക്കിമിന്‍റെ ജൈവ കൃഷി നയം കര്‍ഷകര്‍ എങ്ങിനെ ഏറ്റെടുത്തു എന്നറിയാന്‍ മൂന്ന് കര്‍ഷകരുടെ തോട്ടം സന്ദര്‍ശിച്ചു. ജൈവ കൃഷി നയം എങ്ങിനെ ഈ തോട്ടങ്ങളില്‍ ഫലവത്തായി എന്ന് ഈ കര്‍ഷകരുടെ അനുഭവങ്ങള്‍ അടയാളപ്പെടുത്തുന്നു.
ജൈവ നയം: സിക്കിം
പരിസ്ഥിതി ആവാസ പരിപാല നത്തോട് കൂടി മാത്രമേ ഇനി അതിജീവനം സാധ്യമാകു എന്നറിഞ്ഞ് കൂടിയാണ് ഞങ്ങള്‍ ജൈവകൃഷി നയത്തിലേക്ക് എത്തിയതെന്ന് സിക്കിം കൃഷി ഹോര്‍ട്ടികള്‍ച്ചര്‍ സെക്രട്ടറി ഡോക്ടര്‍. കെ. ഭൂട്ടിയ പറഞ്ഞു. ജൈവ ദിനാഘോഷ സമ്മേളന ത്തില്‍ വെച്ച് അദ്ദേഹം സര്‍ക്കാര്‍ നയം വ്യക്തമാക്കി. കാര്‍ബണ്‍ മലിനീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയെ ജൈവ കൃഷി നയത്തോടെ മാത്രമേ നേരിടാനാകു. ജൈവഭക്ഷ്യ സ്വാശ്രയത്വത്തിലൂടെ ആരോഗൃ സുരക്ഷ ഉറപ്പാക്കും. സ്വാശ്രയ സിക്കിം എന്ന ലക്ഷ്യത്തിലേക്ക് ഉള്ള ചുവടുകളാണിത്.
ജൈവ നയത്തിന് അനുബന്ധ മായി, ഗ്രാമീണ ,ഫാം ടൂറിസം വര്‍ദ്ധിപ്പിച്ച് കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കും. ദേശീയ ജൈവനയ പദ്ധതി യിലൂടെ, ജൈവ കൃഷി പരിപാലനം ശക്തിപ്പെടുത്തും. സര്‍ക്കാര്‍ കര്‍ഷകരെ ശാക്തീകരിക്കു ന്നതോടൊപ്പം എല്ലാവര്‍ക്കും ഈ ജൈവനയ നടത്തിപ്പിലും രൂപീകര ണത്തിലും ഉത്തരവാദിത്തം ഉണ്ടെന്ന് നയം വ്യക്തമാക്കി. മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക ഉല്പ്പന്നങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കും.
പരിസ്ഥിതി ജൈവനയാസൂത്രണം നടപ്പിലാക്കുന്നതോടെ സിക്കിം കൂടുതല്‍ മാതൃകാ ഭരണ നിര്‍വ്വഹണമാണ് കാണിച്ച് തരുന്ന തെന്ന് സമ്മേളനത്തില്‍ പങ്കെടു ക്കുന്ന ദേശീയ നയാസൂത്രകര്‍ പറഞ്ഞു. സിക്കിമിന്‍റെ ഓരോ ഭരണനിര്‍വ്വഹണ കാല്‍ വെപ്പു കളും കൂടുതല്‍ സുസ്ഥിരമായതും സൂക്ഷ്മയതോടെയും പരിസ്ഥിതി ആവാസ വ്യവസ്ഥയെ ആദരിച്ചും സംരക്ഷിച്ചും ആയിരിക്കും എന്ന് ജൈവ നയം അടിവരയിടുന്നു.
വിഷ പച്ചക്കറികളും നിയന്ത്രിക്കാന്‍ നടപടി തുടങ്ങി.
പ്രഥമ ജൈവ സംസ്ഥാനമായ സിക്കിമില്‍ നിന്നും, മറ്റൊരു മാതൃകാപരമായ നടപടി വരുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം പുറത്ത് നിന്നും വരുന്ന എല്ലാ വിഷ പച്ചക്കറി കളുടെ കടന്ന് വരവ് കര്‍ശനമായി നിയന്ത്രിക്കുന്നു. മുഖ്യമന്ത്രി പവന്‍ ചാമ് ലിങ്ങ് കൃഷിദീപത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. മാര്‍ച്ച് 31 മുതല്‍ ഇവ കര്‍ശനമായി നടപ്പിലാക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങി. രണ്ടാം ഘട്ടമായി സിക്കിമിലേക്ക് ആവശ്യമായ എല്ലാ കാര്‍ഷീക ഉല്പന്നങ്ങളും, ഉല്പാ ദിപ്പിച്ച് സ്വാശ്രയ സിക്കിമിലേക്ക് ഞങ്ങള്‍ ചുവട് വെക്കുകയാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജൈവ കൃഷി നയത്തിലൂടെ പരിസ്ഥിതി ആവാസ വ്യവസ്ഥ സംരംക്ഷിച്ച്, പരിസ്ഥിതി ഭരണ നിര്‍വ്വഹണമാണ് സിക്കിം നടത്തു ന്നത്.
ഒരു തുണ്ട് ഭൂമിയും ഇനി കൃഷി ചെയ്യാതെയിരിക്കാന്‍ കഴിയില്ല. കര്‍ഷകരെ കൃഷിക്ക് പ്രാപ്തമാക്കാന്‍ കൂടി ലക്ഷ്യം വെച്ചാണ് പുറം ലോകത്ത് നിന്നും വരുന്ന വിഷ പച്ചക്കറികള്‍ നിയ ന്ത്രിക്കുന്നത്. ശുദ്ധമായ ഭക്ഷണം ഉല്പാദിപ്പിക്കുന്നതോടെ ആ രോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാം. ഒപ്പം മണ്ണ്, ജലം, ശുദ്ധവായു, ജൈവ വൈവിധ്യം എന്നിവ പരിപാലിക്കാം. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍, ഉപഭോഗം കഴിഞ്ഞുള്ളവ മൂല്യവര്‍ ദ്ധനവ് നടത്തി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. ഒപ്പം ഗുണമേډ, പാക്കിങ്ങ്, വിപണി എന്നിവ ഉറപ്പ് വരുത്താനും സര്‍ക്കാര്‍ ഇടപെടും. പുതുതല മുറയെ കൃഷിയിലേക്ക് ആകര്‍ഷി ക്കാന്‍ പദ്ധതി തയ്യാറാക്കും. പുതു തലമുറ കൂടി കൃഷിയിലേക്ക് അഭിമാനത്തോടെ കടന്നുവന്നാലേ നമ്മുടെ ലക്ഷ്യം പൂര്‍ണ്ണമായി സാക്ഷാത്ക്കരിക്കാനാകു എന്നും പവന്‍ ചാമ് ലിങ്ങ് വ്യക്തമാക്കി.
څകേരളത്തിന്‍റെ ജൈവ കൃഷി നയത്തിലേക്ക് ഉള്ള പ്രയാണത്തെ ഞാന്‍ പ്രത്യേകം ഞാന്‍ അഭിനന്ദിക്കുന്നു. നല്ല ജൈവ ലോക പുന സൃഷ്ടിക്കായി കേരളവും സിക്കിമും ഒന്നായി നില്ക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി എല്ലാ സഹകരണ ത്തിനും ഞങ്ങള്‍ തയ്യാറാണ്. ജൈവ നയ ലോക നിര്‍മ്മിതി യിലൂടെ ഈ കാലം നേരിടുന്ന പ്രതിസഡികളെ നമുക്ക് മറികട ക്കണം’.സിക്കിമും കേരളവും കൈ കോര്‍ത്ത് ഈ ജൈവ ലോകം കെട്ടിപ്പടുക്കണമെന്നും പവന്‍ ചാമ് ലിങ്ങ് വ്യക്തമാക്കി.
സിക്കിമിന്‍റെ ജൈവ നയ നിര്‍മ്മിതിക്കായി ഉള്ള ഓരോ ചുവടുകളും പുറം ലോകം ആദരവോടെയാണ് നോക്കി കാണുന്നത്. നാല് ജില്ലകള്‍ മാത്രം ഉള്ള ഈ സംസ്ഥാനത്ത് നിന്നും കാലത്തിന് അനിവാര്യ മായ ജൈവ പരിസ്ഥിതി നയങ്ങളാ ണ് രൂപപ്പെട്ട് വരുന്നത്.
ഗാങ്ങ് ടോക്കില്‍ നിന്നും 50 കിലോമീറ്റര്‍ താണ്ടി കര്‍മാരേ ഗ്രാമത്തില്‍ സി.പി ഭട്ടാറൈയെന്ന യുവ കര്‍ഷകന്‍റെ ജൈവ കൃഷി ത്തോട്ടത്തില്‍ ഞങ്ങളെത്തി. സമ്മി ശ്രകൃഷികൊണ്ട് സമ്പന്നമാണി വിടെ. വിവിധയിനം ധാന്യങ്ങള്‍, നെല്ല്, ഗോതമ്പ്, വാഴപ്പഴം, പപ്പായ, പെപ്പര്‍ ചില്ലി, ബിണ്ടി, കൊക്കുമ്പര്‍, ബിറ്റര്‍ ഗാര്‍ഡ്, പച്ചക്കറികള്‍ എന്നിവ സമൃദ്ധമായി വിളഞ്ഞു നില്ക്കു ന്നു. ഡയറി ഫാമില്‍ പത്തോളം പശുക്കള്‍, പശു മൂത്രവും ,ചാണകവും ചേര്‍ത്ത ജൈവ വളങ്ങള്‍ കൃഷിക്ക് ഉപയോഗിക്കുന്നു. കൃഷിക്കാവശ്യമായ സാങ്കേതിക ജ്ഞാനം കൃഷി വകുപ്പിന്‍റെ ആത്മ പദ്ധതി പ്രകാരം ലഭിക്കുന്നുവെന്ന് ഭട്ടാറൈ പറഞ്ഞു. പാരമ്പര്യ കൃഷിക്കാരായ കുടുംബത്തില്‍ ജൈവ കൃഷിയില്‍ ശിക്ഷണം കിട്ടിയ ഈ കര്‍ഷകന്‍ കാര്‍ഷിക ബിരുദ ദാരിയാണ്.
ചിട്ടയായി എഴുതിവെച്ച കഴിഞ്ഞ ഉദ്പ്പാദന, ലാഭത്തിന്‍റെ കണക്കുകള്‍, ജൈവ കൃഷിയുടെ വലിയ വിജയത്തിന്‍റെ രേഖക ളാണ്. 5.5 ഏക്കര്‍ കൃഷിയിട ത്തിന്‍ നിന്നും, ഒരു വര്‍ഷത്തെ വരവ് പത്ത് ലക്ഷം. ചിലവ് 3 ലക്ഷം രൂപമാത്രം. ലാഭം 7 ലക്ഷം. ഈ കണക്കുകള്‍ ഇഴ പിരിച്ച് ഈ യുവ കര്‍ഷകന്‍ അഭിമാനത്തോ ടെ വിവരിച്ചു.
2013 മുതല്‍ ആത്മയുടെ ഫാം സ്കൂളായ ഈ കൃഷിയിടത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്കുന്നു. ജൈവകൃഷി സംസ്ഥാനമായി മുന്നോട്ട് പോകുന്ന സിക്കിമിന്‍റെ ജൈവദിനാഘോഷത്തില്‍, വൈവിധ്യമാര്‍ന്ന ജൈവകൃഷി ക്കുള്ള അവാര്‍ഡും ഭട്ടാറൈ കരസ്ഥമാക്കി. കാര്‍ഷിക ഉല്പന്ന ങ്ങളുടെ മൂല്യവര്‍ദ്ധനവിലേക്കും ഫാം ടൂറിസം പദ്ധതിയിലേക്കും ആണ് അടുത്തഘട്ടം ഇനി ചുവട് വെക്കുന്നത് ഭട്ടാറൈ പറഞ്ഞു.
സഹോദരന്‍ ഗംഗാറാമും ഈ യുവ കര്‍ഷകന് കൂട്ടായി ഉണ്ട്. രണ്ട് ചെറുപ്പക്കാരുടേയും കുടുംബത്തിന്‍റെ പരിപൂര്‍ണ്ണ പങ്കാളി ത്തത്തോടെയാണ് ഈ കൃഷിയി ടം വിളഞ്ഞ് നില്ക്കുന്നത്.
കര്‍മാരെയില്‍ നിന്നും ഒരു വിളിപ്പാടകലെ രാമിട്ടേയ് കാര്‍ഷീക ഗ്രാമത്തിലാണ് അടു ത്തതായി ഞങ്ങള്‍ പോയത്. ദേവി പ്രസാദ് സുബേദി എന്ന മധ്യവയസ്കന്‍റെ ജൈവ പഴവര്‍ഗ്ഗ കൃഷിത്തോട്ടം. അഞ്ചേക്കര്‍ തോട്ടത്തില്‍ പ്രധാന വിള ഓറഞ്ചാണ്. കൂടെ പപ്പായ, ചെറി പെപ്പര്‍, നാരില്ലാത്ത ഇഞ്ചിയും, ഗ്രൗണ്ട് ആപ്പിളും ഇവിടെ വിളയുന്നു. പതിനായിരത്തില ധികം ഓറഞ്ച് ഈ സീസണില്‍ ലഭിച്ചു. ഒന്നിന് 10 രൂപ വില കിട്ടും, 150 ഓറഞ്ച് മരങ്ങളില്‍ നിന്നാണ് ഈ വിളവ്. നൂറ് പപ്പായ മരത്തില്‍ നിന്നും 20 ക്വിന്‍റല്‍ പപ്പായ ലഭിച്ചു. കിലോക്ക് 22 രൂപ മുതല്‍ 30 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ദേവി പ്രസാദ് സുബേദി പറഞ്ഞു. ചെറി പെപ്പര്‍ 4000 തൈകളില്‍ നിന്നും 18 ക്വിന്‍റല്‍ ഉല്പ്പാദനം ഉണ്ടായി. ഒരു ക്വിന്‍റലിന് ആറായിരം രൂപ ലഭിച്ചു. മൊത്തം വരവ് ഏകദേശം അമ്പതായിരം രൂപ, ബാക്കി ലാഭം. പണികള്‍ ഏറെയും സ്വന്തം ചെയ്യുന്നു. വീട്ടിലേക്കാവ ശ്യമായി വരുന്ന എല്ലാ പച്ചക്കറിയും ഈ കൃഷിയിട ത്തിലുണ്ട്, ബാക്കി മിച്ചം വരുന്നവ വിറ്റാല്‍ അതൊരു ബോണസ്സെന്ന് ദേവി പ്രസാദ് പറയുന്നു. കൃഷി വകുപ്പിന്‍റെ നിരന്തര സമ്പര്‍ ക്കവും സാങ്കേ തിക പിന്തുണയും ഞങ്ങള്‍ക്ക് കരുത്തേക്കുന്നു വെന്ന് ദേവി പ്രസാദ് അടി വരയിട്ടു.
ടുമാറ്റോ കൃഷിയുടെ സാധ്യതകള്‍ ഈ കര്‍ഷകനോട് ആരാഞ്ഞ പ്പോള്‍ വിപണിയില്‍ നല്ല ആവശ്യമുള്ള ട്രീ ടുമാറ്റോക്ക് കിലോയ്ക്ക് 40 രൂപയോളം കര്‍ഷകന് ലഭിക്കും. ഈ കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി ഉറുമ്പിന്‍റെ ആക്രമണ മാണ്. ഇതിനെ നേരിടാന്‍ ഉള്ള പരീക്ഷണത്തില്‍ കൃഷി വകുപ്പി ന്‍റെ കൂടി സാങ്കേതീ ക സഹായം ലഭ്യമായാല്‍ 6 മാസം കൊണ്ട് വിളവ് കിട്ടി തുടങ്ങുന്ന മരത്തക്കാ ളിയില്‍ നിന്ന് കൂടി ആദായം ഉണ്ടാക്കാമെന്ന് ഈ കര്‍ഷകന്‍ വ്യക്തമാക്കി.
അമ്പത്തൊമ്പത് വയസ്സ്കാരനായ ലാല്‍ ബഹാദൂര്‍ പ്രദാനെ ടുങ്ങ് ഡങ്ങ് ഗ്രാമത്തിലാണ്. മൂന്ന് തലമുറയായി ജൈവ കൃഷിയിലുള്ള ലാല്‍ ബഹാദൂറിന്‍റെ തോട്ടത്തി ല്‍ ഇല്ലാത്തതൊന്നുമില്ല. കോഴി, ആട്, പശുക്കള്‍, എല്ലാ പച്ചക്കറിക ളും, നെല്ലും, ചെറു ധാന്യങ്ങളും, ഒപ്പം മീന്‍ വളര്‍ത്തലും. സമ്മിശ്ര കൃഷി കൊണ്ട് എങ്ങിനെ വിജയ വഴിയിലെത്താം എന്നാണ് ഈ കര്‍ഷകന്‍റെ വിജയകഥകള്‍ തരുന്ന സൂചനകള്‍. ജൈവ കൃഷി സംസ്ഥാനത്തിന്‍റെ അടുത്ത ഘട്ടത്തില്‍ മൂല്യവര്‍ദ്ധനവും, ഉല്പാദന വര്‍ദ്ധനവുമാണ് എന്ന്, ജൈവ സംസ്ഥാനത്തിന്‍റെ അമരക്കാരനായ മുഖ്യ മന്ത്രി പവന്‍ ചാമ് ലിങ്ങ് പറയുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *