
അനിൽ ജേക്കബ് കീച്ചേരിയിൽ
അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എട്ടേക്കര്‍ സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്ന വാണി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങി. ഭര്‍ത്താവിനെ സഹായിക്കാന്‍ വേണ്ടി ഇറങ്ങിയ വാണി വിവിധ ഇനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴകള്‍, ഫലവൃക്ഷങ്ങള്‍, നാടന്‍ പശുക്കള്‍, അലങ്കാര മത്സ്യങ്ങള്‍, ഔഷധച്ചെടികള്‍ എന്നിവയും ജൈവമാര്‍ഗത്തിലൂടെ കൃഷിചെയ്തുവരുന്നു. കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജൈവകലവറ എന്ന ഇക്കോഷോപ്പ്, ചെറുകിട നേഴ്‌സറി, ജൈവകൃഷി പാഠശാല, ജൈവകര്‍ഷക കൂട്ടായ്മ, മൂല്യവര്‍ദ്ധി ഉത്പന്നങ്ങളുടെ ഉല്‍പാദനം എന്നീ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തിലധികമായി ജൈവകൃഷിയെ ആശ്രയിക്കുന്ന ഈ വനിത കേരളത്തിലെ വനിതകള്‍ക്ക് മാതൃകയാണ്.
Leave a Reply