Saturday, 27th July 2024

പോത്ത് വളർത്തൽ

മാംസോൽപ്പാദനത്തിൽ പോത്തുകൾക്ക് വലിയ പങ്ക് വഹിക്കാനാകും. ഇറച്ചിയ്ക്കായി പോത്തു കുട്ടികളെ ശാസ്ത്രീയ പരിപാലനത്തിലൂടെ വളർത്തിയെടുക്കാം. ശാസ്ത്രീയ പരിചരണം, സമീകൃതാഹാരം, പരി സര ശുചിത്വം, പ്രതിരോധ വയിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും തടയാൻ സാധിക്കും.

പോത്തിറച്ചി – വസ്തുതകൾ

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയിൽ 50% ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോൾ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വരുമാനം വർദ്ധിപ്പിക്കാം. കാരാബീഫ് (Carabeef) എന്ന പേരിലാണ് പോത്തിറച്ചി കയറ്റുമതി വിപണിയിൽ അറിയപ്പെടുന്നത്. കാരാബീഫിന് (Carabeef) ആഭ്യന്തരവിപണിയിലും അന്താരാഷ്ട്ര വിപണിയിലും ആവശ്യങ്ങൾ ഏറെയാണ്. ഒരു മാസം പ്രായമെത്തിയ പോത്തിൻ കുട്ടികളെ പത്തുമാസം പ്രായംവരെ വളർത്തി മാംസാവശ്യത്തിനായി വിൽക്കാവുന്നതാണ്. ശാസ്ത്രീയവും ചിലവ് കുറഞ്ഞതുമായ പരിപാലനത്തിലൂടെ മികച്ച ലാഭം നേടാവുന്ന ഒരു തൊഴിൽ മേഖലയാണ്  മാംസാവശ്യത്തിനുള്ള പോത്ത് വളർത്തൽ.

രോഗങ്ങളും പ്രതിരോധവും

കുളമ്പ് രോഗം

* വൈറസ് ഉണ്ടാക്കുന്ന രോഗം

* വായിലും കുളമ്പിലും വൃണങ്ങൾ

* പാലുൽപാദനത്തിൽ വൻ ഇടിവ്

* കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പിലൂടെ രോഗം തടയാം.

കുരലടപ്പൻ രോഗം

* ബാക്ടീരിയൽ രോഗം

* പനി, കീഴ്ത്താടിയിൽ നീര് , ശ്വാസതടസ്സം

* പ്രതിരോധകുത്തിവയ്പ്പിനാൽ രോഗം തടയാം

ആന്ത്രോക്സ് ( അടപ്പൻ )

* ബാക്ടീരിയൽ രോഗം

* പെട്ടെന്നുള്ള മരണം

* ശരീര സുഷിരങ്ങളിൽ നിന്നും രക്തസ്രാവം

* പ്രതിരോധകുത്തിവയ്പ്പിനാൽ രോഗം തടയാം.

ബ്രൂസല്ലോസിസ്

* ബാക്ടീരിയൽ രോഗം

* വന്ധ്യത, ഗർഭമലസൽ

പൂപ്പൽ വിഷബാധ

* അസ്പർജില്ലാസ് എന്ന പൂപ്പൽ ഉൽപ്പാദിപ്പിക്കുന്ന അഫ്ളാടോക്സിൻ വിഷമാണ് രോഗകാരണം.

തീറ്റയെടുക്കാൻ മടി, ശരീരം ക്ഷയിക്കുന്നു, വന്ധ്യത,

തീറ്റ ഉണക്കി നൽകിയാൽ രോഗത്തെ തടയാം.

വാല് ചീയൽ

വാലിന്റെ അഗ്രം ചീഞ്ഞളിയുന്നു.

* പൂപ്പലുകൾ, ആന്തരികപരാദങ്ങൾ, വിറ്റാമിനുകളുടെ ന്യൂനത എന്നിവയാണ്  രോഗകാരണം .

സമീകൃതവും പോഷകപ്രദവുമായ തീറ്റനൽകി രോഗം തടയാം.

അകിട് വീക്കം

* സൂക്ഷ്മാണുക്കൾ (ബാക്ടീരിയ, ഫംഗസ്) കാരണം

* പാലുൽപ്പാദനം കുറയുന്നു.

വൃത്തിയുള്ള കറവ, ശുചിത്വം എന്നിവയിലൂടെ രോഗം തടയാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *