Tuesday, 30th May 2023

കേരളാഗ്രോ ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വിപണനം ആരംഭിച്ചു.

Published on :

മൂല്യവര്‍ധിത കാര്‍ഷികോല്‍പന്നങ്ങള്‍ കൃഷിവകുപ്പിന്റെ കേരളാഗ്രോ ബ്രാന്‍ഡില്‍ ഇന്ത്യയിലുടനീളം ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വിപണനം ആരംഭിച്ചു. സുഗന്ധവ്യഞ്ജനങ്ങള്‍, അരി, കാപ്പിപ്പൊടി, തേന്‍, ശര്‍ക്കര, പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ്, വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, ജൈവവളം, കംപോസ്റ്റ്, ജൈവകീടനാശിനികള്‍, ജൈവപോഷകങ്ങള്‍, വിത്തുകള്‍, തൈകള്‍, ഗ്രാഫ്റ്റുകള്‍ ലെയറുകള്‍, പഞ്ചഗവ്യം, കുണപജലം, വെര്‍മിവാഷ്, അമിനോഫിഷ് തുടങ്ങിയവ ലഭ്യമാകും.…

ആട് വളര്‍ത്തല്‍: പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 12 ന് (12.05.2023) രാവിലെ 10 മുതല്‍ 4 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9188522713, 0491-2815454 എന്ന നമ്പരില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കോണ്ടുവരേണ്ടതാണ്.…

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

പച്ചക്കറി തൈകള്‍ നടുന്നതിനുള്ള കൃഷിസ്ഥലങ്ങള്‍ ഒരുക്കുമ്പോള്‍ ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ കുമ്മായം മണ്ണില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. നഴ്‌സറി തൈകളില്‍ 10ഗ്രാം സ്യുഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാവുന്നതാണ്. തൈകള്‍ നടുന്നതിനോപ്പം മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുന്നത് വിളകളെ കീട-രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. ജല സംരക്ഷണത്തിനായി പച്ചക്കറികളില്‍ …