തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച കന്നുകാലി ഷെഡുകളുടെ ഉദ്ഘാടനം 04.12.2021 രാവിലെ 11 മണിക്ക് കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വികെ.പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. തിരുവനന്തപുരം മേയര്‍ എസ്. ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. ഇതിനോടനുബന്ധിച്ച് ശാസ്ത്രീയ പശുപരിപാലനം, ആടുവളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ കര്‍ഷക സെമിനാറും സംഘടിപ്പിച്ചിരിക്കുന്നു.
Monday, 28th April 2025
Leave a Reply