Tuesday, 30th May 2023

കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം   ഇനി ഹൈടെക് വെറ്ററിനറി കേന്ദ്രം

Published on :

മൃഗചികിത്സാ രംഗത്ത് ഹൈടെക് ചികിൽസാ സംവിധാനങ്ങളുമായി കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം മുഖം മിനുക്കി.  കണ്ണൂർ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ആധുനിക ചികിൽസാ സംവിധാനങ്ങളുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു. 12 ലക്ഷം രൂപാ ചെലവിൽ കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ്, 11 ലക്ഷം രൂപാ ചെലവിൽ …

കാട വളർത്തൽ സൗജന്യ പരിശീലനം

Published on :

പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് കാട വളർത്തൽ  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. മെയ് 18 വ്യാഴാഴ്ച പത്ത് മണി മുതൽ നാല് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9188522713 , 0491-2815454 എന്ന ഫോൺ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ട് …

കന്നുകാലികളിലെ ബ്രൂസെല്ലോസിസ് രോഗ പ്രതിരോധകുത്തിവെയ്പ്പ് തുടങ്ങി

Published on :

വാക്സിനേഷൻ യജ്ഞം മെയ് 15 മുതൽ 19 വരെ

 സംസ്ഥാനത്ത് നാല് മാസത്തിനും എട്ട് മാസത്തിനും ഇടയിലുള്ള എല്ലാ പശുക്കുട്ടികൾക്കും എരുമക്കുട്ടികൾക്കുമുള്ള ബ്രൂസെല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങി. മെയ്  15 മുതൽ 19 വരെയുള്ള അഞ്ച് ദിവസങ്ങളിലായി കുത്തിവെയ്പ്പ് പൂർത്തീകരിക്കും. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും ,വെറ്ററിനറി സബ് സെൻററുകൾ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പാൽ സൊസൈറ്റികൾ …

മലയന്‍ യെല്ലോ ഡ്വാര്‍ഫ്, മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ് തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തിരുവനന്തപുരം കോട്ടയ്ക്കകത്തുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍’ തെങ്ങിന്റെ കുള്ളന്‍ ഇനങ്ങളായ മലയന്‍ യെല്ലോ ഡ്വാര്‍ഫ്, മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ് ഇനങ്ങളില്‍പ്പെട്ട ഗുണനിലവാരമുളള തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2471343, 2471346 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

സഞ്ചരിക്കുന്ന മൃഗാശുപത്രി

Published on :

പനമരം ബ്ലോക്ക് പഞ്ചായത്ത് 2022-2023 വര്‍ഷം നടപ്പിലാക്കുന്ന ഗോ ജീവ സുരക്ഷാ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ സേവനം ഇന്നു മുതല്‍ മെയ് 20 ശനി വരെയുള്ള ദിവസങ്ങളില്‍ പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. പ്രവൃത്തി സമയം – രാവിലെ 10 മുതല്‍ വെകീട്ട് 05 വരെ. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേനെയോ നേരിട്ടോ …

തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട കോള്‍ സെന്റര്‍

Published on :

നാളികേര വികസന ബോര്‍ഡ്, തെങ്ങിന്റെ ചങ്ങാതിക്കൂട്ടംപരിശീലനം ലഭിച്ചവര്‍ക്കായി തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഒരു കോള്‍ സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കോള്‍ സെന്ററിനാവശ്യമായ ഡാറ്റാബേസ് നിര്‍മ്മിക്കുന്നതിന് വേണ്ടി വിവിധ നാളികേര ഉത്പാദക ഫെഡറേഷനുകള്‍/കമ്പനികള്‍/സൊസൈറ്റികള്‍, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, കൃഷിഭവനുകള്‍ വഴി നാളിതുവരെ ബോര്‍ഡ് സംഘടിപ്പിച്ചിട്ടുള്ള തെങ്ങിന്റെ …

മെയ് 20 : തേനീച്ച കൃഷി ദിനാഘോഷം

Published on :

മെയ് 20 ലോക തേനീച്ച ദിനാഘോഷത്തോടനുബന്ധിച്ച് ഫെഡറേഷന്‍ ഓഫ് ഇന്റിജീനസ് എപ്പികള്‍ച്ചറിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ്, കാനറാ ബാങ്ക്, മാരിക്കോ എന്നിവരുടെ സഹകരണത്തോടെയാണ് തിരുവനന്തപുരം വൈ എം സി എ ഹാളില്‍ തേനീച്ച ദിനാഘോഷം സംഘടിപ്പിക്കുന്നു. കാര്‍ഷിക ഉത്പാദന വര്‍ദ്ധനവിനും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനും തേനീച്ച ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്ര സംഘടന മെയ് 20 …

ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍: പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ മെയ് 17, 18 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലന വിഷയങ്ങള്‍. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ training@rubberboard.org.in …