Tuesday, 30th May 2023

കരപ്പുറം കാര്‍ഷിക കാഴ്ചകള്‍

Published on :

കരപ്പുറത്തിന്റെ കാര്‍ഷികപ്പെരുമ വിളിച്ചറിയിക്കുന്ന ‘കരപ്പുറം കാര്‍ഷിക കാഴ്ചകള്‍’ കാര്‍ഷികമേളയ്ക്ക് ഇന്ന് (19/05/2023) ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ തുടക്കം കുറിക്കും. ചേര്‍ത്തലയെ കൂടുതല്‍ കാര്‍ഷിക സമൃദ്ധമാക്കുന്നതിന് ‘കരപ്പുറം ചേര്‍ത്തല’- വിഷന്‍- 2026′ എന്ന പേരില്‍ തയ്യാറാക്കിയ പദ്ധതിക്ക് കാര്‍ഷികമേളയില്‍ വച്ച് പ്രകാശനം ചെയ്യുന്നതാണ്. കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, കൃഷിയിട സന്ദര്‍ശനം, കാര്‍ഷിക സംരംഭകര്‍ക്കും …

ജൂണ്‍ 1 ലോക ക്ഷീരദിനം: വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

Published on :

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1 ലോക ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്റിംഗ്, ചിത്രരചന മത്സരങ്ങള്‍ മെയ് 23ന് യു. പി, ഹൈ സ്‌കൂള്‍ വിഭാഗങ്ങള്‍ക്കായും ഉപന്യാസരചന, ഡയറി ക്വിസ് എന്നിവ മെയ് 24ന് ഹൈസ്‌കൂള്‍ …

കൂണ്‍കൃഷി ആരോഗ്യത്തിനും ആദായത്തിനും: പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍, മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ കൂണ്‍കൃഷി ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തില്‍ മെയ് 26 ന് കമ്മ്യൂണികേഷന്‍ സെന്റര്‍ ,മണ്ണുത്തിയില്‍ വെച്ച് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ കര്‍ഷകര്‍ക്ക് ആദായകരമായ രീതിയില്‍ എങ്ങനെ ശാസ്ത്രീയമായി കൂണ്‍ കൃഷി ചെയ്യാം എന്നതിനെപ്പറ്റി വിദഗ്ധ ഉപദേശവും സാങ്കേതിക …