Tuesday, 19th March 2024

കാലവര്‍ഷം തുടങ്ങുന്നതിനു മുന്നേയുള്ള മെയ്-ജൂണ്‍ മാസങ്ങളാണ് തെങ്ങിന്‍ തൈ നടുന്നതിനുള്ള അനുയോജ്യമായ സമയം.1 മീറ്റര്‍ വീതിയും നീളവും ആഴവുമുള്ള കുഴി എടുത്ത് മേല്‍ മണ്ണും കുമ്മായവും ചേര്‍ത്ത് ഒരാഴ്ചയ്ക്ക് ശേഷം കുഴിയില്‍ ചാണകവും വേപ്പിന്പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് ഇളക്കിയ ശേഷം വിത്തുതേങ്ങയുടെ അതേ വലിപ്പത്തിലുള്ള ഒരു കുഴി ഉണ്ടാക്കി അതിലേക്ക് തെങ്ങിന്‍ തൈ നടുക. കാറ്റില്‍ തെങ്ങിന്‍ തൈയ്യുടെ വേരിനു ഇളക്കം സംഭവിക്കാതെ ഇരിക്കുന്നതിനായി നട്ട ശേഷം തൈയ്ക്ക് സമാന്തരമായി ഒരു കമ്പ് തൈയ്യില്‍ അധികം ബലം കൊടുക്കാത്തരീതിയില്‍ കെട്ടിവെക്കുക.

കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പേ മുന്നൊരുക്കമായി തെങ്ങിന്‍ മണ്ട വൃത്തിയാക്കിയ ശേഷം 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുകയോ അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് (ഇഛഇ) 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത തെങ്ങിന്റെ കൂമ്പോലയിലും ചുറ്റുമുള്ള ഇലകവിളുകളിലും ഒഴിക്കുന്നത്
മണ്ട ചീയല്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കും. ഓലചീയല്‍ തടയുന്നതിനായി ആവശ്യമെങ്കില്‍ കോണ്‍ടാഫ് 3 മില്ലി 300 മില്ലി വെള്ളത്തില്‍ കലക്കി നാമ്പിലൊഴിക്കുക. കൃഷിയിടത്തില്‍ ശുചിത്വം പാലിക്കുന്നത് വഴി തെങ്ങിലെ കൊമ്പന്‍ ചെല്ലിയുടെ പ്രജനനം തടഞ്ഞു അവയെ നീയന്ത്രിക്കാവുന്നതാണ്. തെങ്ങിന്‍ മണ്ട വൃത്തിയാക്കിയ ശേഷം ഓലക്കവിളില്‍ രാസകീടനാശിനിയായ
കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 20 ഗ്രാം അല്ലെങ്കില്‍ 0.3 ഗ്രാം ഫിപ്രോനില്‍ 200 ഗ്രാം മണലുമായി ചേര്‍ത്തിളക്കി മണ്ടയുടെ ഉള്‍ഭാഗത്തുള്ള 2-3 മടലിന്‍ കവിള്‍ ഭാഗത്തു ഇട്ട് കൊടുക്കേണ്ടതാണ്. ചാണകകുഴികളിലും, കൊമ്പന്‍ ചെല്ലിയുടെ മറ്റു പ്രജനന സ്ഥലങ്ങളിലും മെറ്റാറൈസിയം ഉപയോഗിച്ചു പുഴുക്കളെ നീയന്ത്രിക്കേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *