Friday, 19th April 2024

ഫാം പ്ലാനുകള്‍ സംസ്ഥാനത്ത് 10760 എണ്ണം പൂര്‍ത്തീകരിച്ചു: കൃഷിമന്ത്രി പി.പ്രസാദ്

Published on :

കര്‍ഷകന്റെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഫാം പ്ലാനുകള്‍ സംസ്ഥാനത്ത് 10760 എണ്ണം പൂര്‍ത്തീകരിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്കിലെ വരവൂര്‍ ഗവ.എല്‍.പി.സ്‌ക്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കൃത്യമായ ആസൂത്രണത്തിലൂടെ വിവിധ വിളകള്‍ കൃഷി ചെയ്തുകൊണ്ട് …

ചെറുധാന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍: പരിശീലനം

Published on :

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് നാളെ (11.05.2023 വ്യാഴാഴ്ച്ച) രാവിലെ 10 മണിക്ക് ‘ചെറുധാന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

റബ്ബറിന്റെ വിപണനത്തിലും കയറ്റുമതിരീതികളിലും റബ്ബര്‍ബോര്‍ഡ് പരിശീലനം

Published on :

റബ്ബറിന്റെ വിപണനത്തിലും കയറ്റുമതിരീതികളിലും റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍വിപണി, ഇ-ട്രേഡിങ്, കയറ്റുമതി സാധ്യതകള്‍, റബ്ബര്‍വിലയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍, ലൈസന്‍സിങ്, ഗവണ്മെന്റിന്റെ എക്‌സിം പോളിസികള്‍, വിപണിവികസനത്തിനും കയറ്റുമതി പ്രോത്സാഹനത്തിനുമുള്ള നടപടികള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം 2023 മെയ് 11, 12 തീയതികളില്‍ കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* കമുകില്‍ പുതിയ പൂക്കുലകള്‍ വരുന്ന കാലമാണ്. വളപ്രയോഗം നടത്താത്ത തോട്ടങ്ങളില്‍ മരം ഒന്നിന് 165 ഗ്രാം യൂറിയ, 150ഗ്രാം റോക്ക് ഫോസ് ഫേറ്റ്, 175 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ വളം ചെയ്യാം. കുരുത്തോലച്ചാഴി, മഞ്ഞളിപ്പ് മുതലായ കീട-രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക.
* കുരുമുളകില്‍ ദ്രുതവാട്ടം തടയുന്നതിനായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം …