ആലപ്പുഴ ജില്ലയിലെ പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായുള്ള പോത്തുകുട്ടി വിതരണോദ്ഘാടനം കായംകുളം ടൗൺഹാളിൽ വെച്ച് മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നാളെ ( 21. 12. 2023 ചൊവ്വ) 12 മണിയ്ക്ക് നിർവ്വഹിക്കും. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജൻസിയും സംയുക്തമായാണ് പോത്തുവളർത്തൽ പദ്ധതി നടപ്പിലാക്കുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഓണാട്ടുകര മേഖലയിലെ 39 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുമായി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനത്തിൽ കായംകുളം എം എൽ എ യു പ്രതിഭ അധ്യക്ഷത വഹിക്കും. കായംകുളം നഗരസഭാ ചെയർപേഴ്സൺ പി.ശശികല , ജെ.ആദർശ്, എൻ.രവീന്ദ്രൻ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ വിനുജി.ഡി കെ, ഡോ.എസ് വിനയകുമാർ, ഡോ.സന്തോഷ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.
Monday, 28th April 2025
Leave a Reply