Thursday, 2nd May 2024

കുളമ്പുരോഗം ക്ഷീരകര്‍ഷകരെ ദുരിതത്തില്‍ ആഴ്ത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീര സംരംഭങ്ങളില്‍ കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. പശുക്കിടാങ്ങള്‍ക്ക് നാലുമാസം പ്രായമെത്തുമ്പോള്‍ ആദ്യത്തെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നല്‍കണം. ആദ്യ കുത്തിവെപ്പ് നല്‍കി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവെപ്പ് ആവര്‍ത്തിക്കണം. ഇതുവരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കാലികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ഏപ്രില്‍ 12 മുതല്‍ മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തി വരുന്നു. തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *