Friday, 26th April 2024

ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ വിളവെടുപ്പ് കാലമാണ്. വിളവെടുക്കാന്‍ പാകമായവയുടെ ഇലകള്‍ മഞ്ഞളിച്ചു തുടങ്ങുന്നതായി കണ്ടാല്‍ ജലസേചനം നിര്‍ത്തുകയും സസ്യങ്ങള്‍ പൂര്‍ണമായും ഉണങ്ങിയ ശേഷം വിളവെടുക്കുകയും ചെയ്യാവുന്നതാണ്. വിളവെടുക്കുമ്പോള്‍ വിത്തിനായുള്ളവ മുളകള്‍ക്ക് കേടുകൂടാത്ത രീതിയില്‍ പറിച്ചെടുക്കുകയും ഇവ മൂന്നു ഗ്രാം മാംഗോ സേബ് ഒരു മില്ലി മാലത്തയോണ്‍ എന്നിവ കലര്‍ത്തിയ ലായനിയില്‍ 30 മിനിറ്റ് മുക്കി വയ്ക്കുകയും ശേഷം തണലുള്ള തറയില്‍ നിരത്തിയിട്ട് തോര്‍ത്തിയെടുക്കുകയും ചെയ്യുക. ഇവ സൂക്ഷിക്കുന്നതിനായി തണലുള്ള പ്രദേശത്ത് കുഴിയെടുത്ത് മണലോ അറക്കപ്പൊടിയോ കുഴിയില്‍ നിരത്തിയ ശേഷം വിത്തിനായുള്ള കിഴങ്ങുകള്‍ അതില്‍ അടുക്കി വയ്ക്കാം. കുഴിയില്‍ പാണലിന്റെ ഇല ഇടുന്നത് കീടാക്രമണം നിയന്ത്രിക്കാന്‍ സഹായിക്കും. മുകളിലായി വായു സഞ്ചാരം ലഭ്യമാകുന്ന രീതിയില്‍ ഓലകൊണ്ട് മൂടുകയും ചെയ്യണം. മാസത്തിലൊരിക്കല്‍ രോഗസാധ്യതകള്‍ പരിശോധിച്ചു കേടുവരുന്നവ നീക്കം ചെയ്യുകയും ചെയ്യണം.

 

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *