Saturday, 27th July 2024

മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ് കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്‍്‌റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്‌റ് സംരംഭകര്‍ക്കായി ‘മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 18 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ വച്ചാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2950 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപയുമാണ് ഫീസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1800 രൂപ താമസം ഉള്‍പ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. താല്പര്യമുള്ളവര്‍ ഓണ്‍ലൈനായി ഏപ്രില്‍ 16 നകം http://kied.info/trainingþcalender അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0484 2532890, 2550322, 9188922800.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *