Saturday, 7th September 2024

ആകാശവാണി, കാര്‍ഷിക വാര്‍ത്തകള്‍ക്ക് 50 വര്‍ഷം തികഞ്ഞു. രാജ്യത്താദ്യമായി കാര്‍ഷിക വാര്‍ത്തകള്‍ക്കുമാത്രമായി ഒരു ബുള്ളറ്റിന്‍ തുടങ്ങുകയായിരുന്നു തിരുവനന്തപുരം ആകാശവാണി. 1974 ഏപ്രില്‍ 14 വിഷുദിനം അതിനായി തിരഞ്ഞെടുത്തു. കര്‍ഷകര്‍ക്കുള്ള വിഷുക്കൈനീട്ടമായാണ് അതന്നു വിശേഷിപ്പിക്കപ്പെട്ടത്.വിഷയത്തിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് ആദ്യ വാര്‍ത്ത വായിച്ചത് സി. അച്യുതമേനോന്‍ മന്ത്രിസഭയിലെ കൃഷിമന്ത്രി വക്കം പുരുഷോത്തമന്‍. ആദ്യ കാര്‍ഷികവാര്‍ത്തയ്ക്ക് വിഷുദിനമായ ഞായറാഴ്ച 50 തികഞ്ഞു. രാവിലെ ഏഴുമണിക്കുള്ള അഞ്ചമിനിറ്റു വാര്‍ത്ത ഇപ്പോഴും തുടരുന്നു. കൃഷിവകുപ്പിന്‍്‌റെ വിജ്ഞാന വ്യാപന സ്ഥാപനമായ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മേധാവിയും പ്രമുഖ കൃഷിശാസ്ത്രജ്ഞനുമായിരുന്ന ആര്‍. ഹേലിയുടെ ആശയമായിരുന്നു കാര്‍ഷികവാര്‍ത്തകള്‍. 1966-ല്‍ ത്തന്നെ ആകാശവാണിയില്‍ വൈകീട്ട് 6.50 മുതല്‍ അരമണിക്കൂര്‍ വയലും വീടും പരിപാടി തുടങ്ങിയിരുന്നു. ഇപ്പോള്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെയുള്ള പുലര്‍വെട്ടം പരിപാടിയുടെ ആദ്യഭാഗമാ യാണ് കാര്‍ഷിക വാര്‍ത്തകള്‍ നല്‍കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *