കേരള കാര്‍ഷിക സര്‍വകലാശാല ആരംഭിച്ച നൂതനകോഴ്‌സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള മണ്ണുത്തി സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ‘വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകള്‍’ എന്ന 3 മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഒന്നാമത്തെ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ കോഴ്‌സിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന പക്ഷം കോഴ്‌സ് ഫീസ് 4000 രൂപയും അടക്കേ ണ്ടതാണ്. (മേല്‍ തുകകള്‍ തിരികെ നല്‍കുന്നതല്ല.) ജൈവ കൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ-സര്‍ട്ടിഫിക്കറ്റ് നല്കുന്നതാണ്. ജൈവ ഫാമുകളിലെ ജോലിക്കും സംരംഭങ്ങള്‍ക്കും ഈ കോഴ്‌സ് സഹായകരമാകും. വിശദ വിവരങ്ങള്‍ക്ക് 0487-2371104 എന്ന ഫോണ്‍ നമ്പരിലോ https://cti.kau.in/ എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.
Tuesday, 17th June 2025
Leave a Reply