രാസകീടനാശിനികള്‍ ഒരു കാരണവശാലും ഈ സമയത്ത് പ്രയോഗിക്കാന്‍ പാടുളളതല്ല. ഭൂമിക്ക് ആവരണം എന്ന നിലയ്ക്ക് ഉണങ്ങിയതെങ്ങോലകള്‍, തൊണ്ട്, വിള അവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് പുതയിടുന്നത് ഏറ്റവും അവശ്യം അനുവര്‍ത്തിക്കേണ്ടതാണ്. മണ്ണിലുളള ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിന് സഹായകരമാകുന്നവിധം ഒരു പുതപ്പിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുകയാണ് ഇത് ചെയ്യുന്നത്. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടുപോകുന്നതും ഇതുമൂലം പരിമിതപ്പെടുന്നു. ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ചപ്പുചവറുകള്‍ പുതയിടീലിനായി മാത്രം ഉപയോഗിക്കുക.
Monday, 19th January 2026






Leave a Reply