Tuesday, 30th May 2023

കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്ലാവ് ഉണങ്ങുന്ന പ്രശ്‌നം വളരെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം മണ്ണിലൂടെ പകരുന്ന പലതരം കുമിളുകളാണ്.
രോഗലക്ഷണം
ഇലകള്‍ മഞ്ഞളിക്കുകയും കൊഴിയുകയും ചെടി മുഴുവനായും വാടി ഉണങ്ങുകയും ചെയ്യുന്നു എന്നതാണ്. സാധാരണയായി വലിയ മരങ്ങളാണ് മുഴുവനായും ഉണങ്ങിപോകുന്നത്.
പ്രതിരോധ മാര്‍ഗങ്ങള്‍
മണ്ണിന്റെ ആരോഗ്യ പരിപാലനമാണ് ഇതില്‍ പ്രധാനമായുള്ളത്.
മണ്ണിന്റെ രോഗപ്രതിരോധശേഷി പ്രധാനം ചെയ്യുന്നതിനായി ജഏജഞ ങശഃ – കക 20ഴാ/ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിരെ മണ്ണിലൊഴിക്കുക.
ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകം മണ്ണില്‍ തടത്തില്‍ ചേര്‍ത്ത് കൊടുക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.
രോഗബാധ കണ്ടാല്‍ അടുത്ത് നില്‍ക്കുന്ന മരങ്ങള്‍ക്ക് രാസകുമിള്‍ നാശിനികളായ കാര്‍ബെന്‍ഡാസിം 1 ഗ്രാം/ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സാഫ് 3 ഗ്രാം/ലിറ്റര്‍ അല്ലെങ്കില്‍ ഹെക്‌സാകൊണാസോള്‍ 1 മിലി/ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു മീറ്റര്‍ അകലത്തില്‍ കുഴികള്‍ എടുത്ത് അതില്‍ കുതിരെ ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത് രോഗം തടയാന്‍ സഹായിക്കും.

 

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *