Friday, 29th September 2023

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് വിവിധ കാര്‍ഷിക മേഖലകളിലെ കര്‍ഷകരോട് സംവദിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കൃഷിദര്‍ശന്‍ എന്ന പരിപാടി ജനുവരി മാസം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്കില്‍ ആരംഭിക്കുകയാണ്. പ്രസ്തുത പദ്ധതി നെടുമങ്ങാട് ബ്ലോക്കില്‍ 2023 ജനുവരി 24 ന് തുടക്കം കുറിക്കുകയാണ്. പരിപാടിക്ക് മുന്നോടിയായി കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. കൃഷിവകുപ്പിന്റെ എയിംസ് (അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) പോര്‍ട്ടലിന്റെ പുതിയ പതിപ്പിലൂടെയാണ് കര്‍ഷകര്‍ പരാതികള്‍ സമര്‍പ്പിക്കേണ്ടത്. 2023 ജനുവരി 16 മുതല്‍ 20 വരെയാണ് പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. എഴുതി തയ്യാറാക്കിയ പരാതികള്‍ ഓണ്‍ലൈനായി അപ്‌ലോഡും ചെയ്യാവുന്നതാണ്. കര്‍ഷകര്‍ക്ക് നേരിട്ടോ, അതത് കൃഷിഭവനുകള്‍ വഴിയോ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *