Sunday, 4th December 2022

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021-22 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു. ആകെ 11 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. ഇതില്‍ 6 അവാര്‍ഡുകള്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കും 5 അവാര്‍ഡുകള്‍ സ്ഥാപനങ്ങള്‍ക്കും ഉള്ളതാണ്. വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹരായ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. അവാര്‍ഡ് അപേക്ഷകള്‍/നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈന്‍ ആയി ksbbawards2022@gmail.com എന്ന ഇമെയില്‍ വഴിയും ഓഫ്‌ലൈനായും ജൂലൈ 31ന് മുന്‍പായി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, റ്റി.സി. 24/3219, നം. 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003 വിലാസത്തില്‍ അയയ്‌ക്കേണ്ടണ്ടതാണ്. വിശദവിവരങ്ങളും അപേക്ഷകയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2724740 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published.