Tuesday, 29th April 2025

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരസമിതികള്‍ക്ക് മൂന്നുലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷികയന്ത്രങ്ങള്‍ നിബന്ധനകള്‍ക്കു വിധേയമായി സൗജന്യനിരക്കില്‍ വിതരണം ചെയ്യുന്നു. നടീല്‍യന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്‍ഷികയന്ത്രങ്ങള്‍. കഴിഞ്ഞവര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അവ ഒഴികെയുളള മറ്റ് യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുണഭോക്തൃവിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തില്‍ മുന്‍കൂറായി അടക്കണം. അപേക്ഷാഫോറം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭിക്കും. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ വെബ് സൈറ്റായwww.kannurdp.lsgkerala.gov.in ലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം കൃഷിഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കോക്കനട്ട് നഴ്‌സറി പാലയാട്, കണ്ണൂര്‍- 670661 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9383472050, 9383472051, 9383472052 കെ.വൈ.സി.യും ലാന്റ് വെരിഫിക്കേഷനും അക്ഷയ കേന്ദ്രങ്ങള്‍ വഴി പൂര്‍ത്തിയാക്കണം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *