Monday, 28th October 2024
കാര്‍ഷിക ബിരുദധാരികള്‍ക്കുള്ള മികച്ച ഉപരിപഠന മേഖലയാണ് അഗ്രിബിസിനസ് മാനേജ്‌മെന്റ്, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് മുതലായ വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരാവുന്ന അഗ്രിബിസിനസ് മാനേജ്‌മെന്റ് സപ്ലൈ ചെയിന്‍മാനേജ്‌മെന്റ്, റൂറല്‍മാനേജ്‌മെന്റ് കോഴ്‌സുകളുണ്ട്. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റില്‍ അഗ്രി ബിസിനസ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌റ് ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാനുള്ള പ്രാഥമിക യോഗ്യത കാര്‍ഷിക, കാര്‍ഷിക അനുബന്ധ ബിരുദമാണ്. മഹാരാഷ്ട്രയിലുള്ള ഡി.വൈ പാട്ടീല്‍ യൂണിവേഴ്‌സിറ്റിയിലും കാര്‍ഷിക അനുബന്ധ ബിരുദധാരികള്‍ക്ക് അഗ്രിബിസിനസ് മാനേജ്‌മെന്‍്‌റില്‍ ബിരുദാനന്തര പ്രോഗ്രാമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്‍്‌റ് നടത്തുന്ന അഗ്രിബിസിനസ്മാനേജ്‌മെന്‍്‌റ് പ്രോഗ്രാമുകള്‍ക്കും ഏത് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. അഹമ്മദാബാദിലെ സെപ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ബാച്ചല്ര്‍ പ്രോഗ്രാം ഇന്‍ ഡിസൈന്‍, സിവില്‍ എന്‍ജിനിയറിംഗ്, അര്‍ബന്‍ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍, മാനേജ്‌മെന്റ്, പ്ലാനിംഗ്, ടെക്‌നോളജി ബിരുദാനാന്തര പ്രോഗ്രാമുകള്‍ക്കും ഓണ്‍ലൈനായി www.cept.ac.in അപേക്ഷിക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *