മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്ക്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേയ്ക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍
വാഹനത്തില്‍ സ്ഥലത്ത് എത്തി നല്‍കുന്നതിനു വേണ്ടി വെറ്ററിനറി ഡോക്ടര്‍, റേഡിയോഗ്രാഫര്‍, അറ്റന്റന്റ് കം ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. വെറ്ററിനറി
ഡോക്ടര്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 5-ന്
(5-11-2021) രാവിലെ 11 മണിക്കും റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 5-ന് (5-11-2021) തീയതി ഉച്ചയ്ക്ക് ശേഷം 2:30 മണിക്കും ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 6-ന്
(6-11-2021) രാവിലെ 11 മണിക്കും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. പ്രതിദിനം 8 മണിക്കൂര്‍ ആയിരിക്കും ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 0484-2360648 എന്ന
ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.
Tuesday, 30th May 2023
Leave a Reply