
പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ വച്ച് ഈ മാസം 8 മുതല്‍ 11 വരെ (നവംബര്‍ 8 മുതല്‍ 11 വരെ) രാവിലെ 10.00 മുതല്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ – നഴ്‌സറി പരിപാലനം എന്ന വിഷയത്തില്‍ തൊഴിലധിഷ്ഠിത പരിശീലനം നടത്തപ്പെടുന്നതാണ്. ശാസ്ത്രീയ രീതിയല്‍ മുട്ടക്കോഴി നഴ്‌സറി പരിപാലനത്തിനായി ഇന്‍ക്യുബേഷന്‍, ബ്രൂഡിങ്ങ്, പ്രതിരോധ കുത്തിവയ്പ്പുകള്‍, വിവിധ രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കൂടാതെ പദ്ധതി തയ്യാറാക്കല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് 500 രുപയാണ്. താല്പര്യമുള്ളവര്‍ ഈ മാസം 5-ന് (നവംബര്‍ 05-ന)് മുമ്പായി സീനിയര്‍ സയന്റിസ്റ്റ് ആന്റ് ഹെഡ്, ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ്, കോളഭാഗം പി.ഒ., തടിയൂര്‍, തിരുവല്ല-689545 എന്ന വിലാസത്തിലോ 8078572094 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേതാണ്.
Leave a Reply