Tuesday, 29th April 2025

2023 ഫെബ്രുവരി 19 മുതല്‍ 10 ദിവസം വരെ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ‘ഫാംഷോ 2023’ നടത്തുന്നു. കൃഷിയറിവുകള്‍ കൃഷിയിടത്തുതന്നെ പ്രദര്‍ശിപ്പിച്ചുകൊണ്ടും വിവിധ വിളകളുടെ ഇന വൈവിധ്യത, നൂതന സാങ്കേതിക വിദ്യകള്‍, പരിശീലനങ്ങള്‍, കാര്‍ഷിക മത്സരങ്ങള്‍, വിനോദങ്ങള്‍, കാര്‍ഷിക വിപണികള്‍ തുടങ്ങിയവ ഒരുക്കിക്കൊണ്ടുമാണ് ഫാംഷോ നടത്തുന്നത്. ഫാംഷോ ഉദ്ഘാടനം 2023 ഫെബ്രുവരി 19 -ന് കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കൃഷിയിട പ്രദര്‍ശനം, സെമിനാറുകള്‍, പരിശീലനങ്ങള്‍, ആധുനിക പരമ്പരാഗത കൃഷിരീതി ശാസ്ത്രപ്രദര്‍ശനം, ജൈവവൈവിധ്യ പ്രദര്‍ശനം, വിത്ത് മുതല്‍ വിള വരെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന മാതൃക തോട്ടങ്ങള്‍, മൂല്യവര്‍ദ്ധനവിനുളള പ്രായോഗിക പരിശീലനം, റോബോട്ടിക്‌സ് നിര്‍മ്മിതബുദ്ധി, നാനോ ടെക്‌നോളജി സങ്കേതങ്ങളുടെ പരിചയപ്പെടുത്തല്‍, മൃഗസംരക്ഷണ സാങ്കേതിക വിദ്യകള്‍, അപൂര്‍വ്വ ഇനങ്ങളുടെ പ്രദര്‍ശനം, ഉല്‍പ്പന്ന വിപണനമേള, പുഷ്പ ഫല പ്രദര്‍ശനം തുടങ്ങി കൃഷിയുടെ സമസ്ത മേഖലകളെയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികള്‍ അരങ്ങേറുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *