Saturday, 27th July 2024

വിതച്ച് 35 ദിവസം മുതല്‍ 85 ദിവസം വരെ പ്രായമായ കായല്‍ നിലങ്ങളിലും, തകഴി, അമ്പലപ്പുഴ തെക്ക്, ആലപ്പുഴ, മണ്ണഞ്ചേരി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലും, മൂഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. കൂടാതെ 15 ദിവസം മുതല്‍ തന്നെ ചില പാടശേഖരങ്ങളില്‍ മൂഞ്ഞയുടെ സാന്നിധ്യം കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ വളരെ കരുതലോടു കൂടിയിരിക്കണം. സാങ്കേതിക നിര്‍ദ്ദേശപ്രകാരമല്ലാതെ ഒരു കീടത്തിനെതിരെയും രാസകീടനാശിനികള്‍ പ്രയോഗിക്കരുത്. നിലവില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ട സാഹചര്യം എവിടേയും ഇല്ല. മണ്ണിന്റെ ഉയര്‍ന്ന അമ്ലതയുമായി ബന്ധപ്പെട്ട വിള ആരോഗ്യപ്രശ്‌നങ്ങളാണ് കൂടുതലായും കാണുന്നത്. കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും തുടര്‍ന്ന് മൂഞ്ഞയുടെ വംശവര്‍ദ്ധനവിന് ഇടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. സാങ്കേതിക സഹായത്തിനായി 7559908639 എന്ന ഫോണ്‍ നമ്പരില്‍ മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണെന്ന് മങ്കൊമ്പ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *