Wednesday, 7th December 2022
ലിക്സൺ  വർഗ്ഗീസ്
        കേരളമൊട്ടാകെ അപ്രതീക്ഷിതമായി സംഭവിച്ച പ്രളയത്തിൽ  കർഷകരുടെ ഒരുപാട് കാലത്തേ പ്രയത്നങ്ങളും നശിച്ചുപോവുകയുണ്ടായി. എന്നാൽ ഇതിൽ ഇന്നും കരകയറാനുള്ള വിവിധ പ്രവർത്തനങ്ങളുമായി കർഷകർ മുന്നോട്ടു പോവുകയാണ്.കേരളത്തിലെത്തേതിന് സമാനമായ പ്രളയം ഓസ്‌ട്രേലിയയിൽ സംഭവിക്കുകയും അവിടെ പ്രളയത്തിൽ അതിജീവനത്തിനായി ചെയ്ത മാതൃകകൾ കേരളത്തിലും  സ്വീകരിക്കാവുന്നതാണ്.തുടർന്ന് ചെയ്യാവുന്ന മറ്റൊരു കാര്യംഉപഗ്രഹ പഠനങ്ങളിലൂടെ പുഴകളിൽ അടിഞ്ഞു കൂടിയ മണ്ണും,മണലും കണക്കാക്കുവാൻ സാധിക്കും.
      ദേശിയ തലംമുതൽ ഏറ്റവും താഴെ തട്ടുവരെയുള്ള വിവിധ തലങ്ങളിലിൽനഷ്ടങ്ങളുടെ കണക്കിന്റെ അതിജീവനത്തിനു വേണ്ടിപുനഃരുദ്ധാരണം ആവശ്യമായ മേഖലകളെ കണ്ടെത്തുകയുംആവശ്യമായ ആയുധ സാമഗ്രികൾവികസിപ്പിച്ചെടുക്കുകയുമാണ് വേണ്ടത്.കേരളത്തിന്റെ പുനർനിർമാണത്തിനു കർഷകരുടെ പാര്യമ്പര അറിവു കൾക്ക് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്.ഫിജി എന്ന രാജ്യത്തിൽ ദുരന്തനിവാരണത്തിൽ ചെയ്ത അതിജീവത്തിന്റെ പ്രവൃത്തികൾ മാതൃകയാണ്. 
       കൃഷിയിൽ  വിളകളുടെആരോഗ്യത്തിനും മൂല്യ വർജിത ഉത്പനങ്ങളുടെനിർമ്മാണത്തിനും മുഖ്യ പ്രാധന്യംനല്കണം.മൃഗസംരക്ഷണമേഖലയിൽ നാടൻ ജനുസ്സുകളുടെസംരക്ഷണം പ്രാധാന്യമർഹിക്കുന്നു.കാർഷിക മേഖലയിൽവിവരശേഖരണം,വിവിധ ഗവേഷണഫലങ്ങളുടെ സംയോജനം, വിവിധ ഫണ്ടുകളുടെ  ഏകോപനം എന്നിവ ഇതിൽ പ്രധാനപെട്ടവയാണ് . 
        കാലാവസ്ഥയിൽ സംഭവിച്ചിരിക്കുന്നവ്യതിയാനം  കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വലിയൊരു കാരണം കൂടിയാണ് .നദിതട പദ്ധതികൾ  കേരളത്തിലെ നദികളുടെ ഒഴുക്കിനെ എങ്ങനെസുഗമമാക്കി ഒഴുക്കി കൊണ്ടുപോകാമെന്നതിനെ സംബന്ധിച്ച് സമഗ്രമായി പഠനം നടത്തണം. 
        കേരളത്തിൽ കാർഷികമേഖലയിൽപുതുതലമുറയുടെ സാനിധ്യം വളരെ ചുരുക്കമാണ്.യുവജനങ്ങളെയും കൃഷിയിൽ കൊണ്ടുവരണം .സംസ്ഥാനത്ത് കണ്ടുവരുന്ന മറ്റൊരുപ്രതേകത പാർടൈം ആയി കൃഷി ചെയ്യുന്നുവെന്നുള്ളതാണ്.
       കേരളത്തിൽ 27 % മാത്രമാണ് കൃഷിയിൽ പൂർണമായും  വ്യാപരിച്ചിരിക്കുന്നവർ. ഇന്ത്യയിൽ ഇത് ആകെ 61 ശതമാനമാണ്. ശാസ്ത്രം വളരെയധികംവളർന്നു വിവിധ പ്രശ്നങ്ങളും നേരത്തെഅറിയുവാനും അതിനായുള്ള മുന്നൊരുക്കങ്ങൾ ചെയ്യുവാനുംസാധിക്കുന്നുണ്ട് അത് കൊണ്ട് ശാസ്ത്രത്തിനൊപ്പം മുന്നോട്ട്പോവുക.കാർഷികമേഖലയുടെ സമഗ്രവികസനം വിവിധ വകുപ്പുകളിലൂടെയും സർക്കാർ ഏജൻസികളുടെയും നിർവഹിക്കപെടണം. കർഷകർ നേരിടുന്ന പ്രശ്ങ്ങൾക്കു പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് യഥാസമയം കഴിയുകയും നടപടികൾ സ്വികരിക്കുകയും ചെയ്യണം. എന്നാൽ മാത്രമേ കർഷകരുടെ ഉന്നമനങ്ങൾ സാധ്യമാവുകയോള്ളൂ .
      കുട്ടനാട്ടിൽ നിർമ്മിച്ച കൊച്ചാർ പോലുള്ള കുട്ടനാട് പാക്കേജ്‌,വെള്ളത്തെ ഉൾപ്പെടുത്തി ഉപജീവനമാർഗം കണ്ടെത്തുന്നവരും,ഭൂമിയെ ഉൾപ്പെടുത്തി ഉപജീവന മാർഗം കണ്ടെത്തുന്നവരും നിലവിൽ ഉണ്ട്. മത്സ്യമേഖലയുമായി  ബന്ധപ്പെട്ട് പ്രളയത്തിൽ നിരവധി മൽസ്യകുഞ്ഞുകൾ നഷ്ടപ്പെട്ടുപോയി വിവിധ യൂണിറ്റുകൾ ഉണ്ടാകുകയും മത്സ്യകുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ തയ്യാറാവുകയും വേണം.കൂടാതെ പശു വളർത്തലിന് ഇൻഷുറൻസ് കൊടുക്കുന്നത് വളരെ സഹായകമാണ് എന്നാൽ  വീടുകളിൽ ഫാം പോലെ കൂടുതൽ കോഴി,താറാവ് എന്നിവ വളർത്തുന്നവർക്ക് ഇൻഷുറൻസ് ലഭിക്കാത്തതും കുറവാണ്.കാർഷിക പുനരുദ്ധാരണത്തിന് പ്രശ്ങ്ങളെ പരിഹരിച്ച് ശരിയായ ദിശയിൽ മുന്നോട്ട് പോകണം എന്നാൽ മാത്രമേ കേരളത്തിന്റെ കാർഷിക പുനരുജ്ജീവനം നടപ്പിലാവുകയുള്ളൂ. 
കടപ്പാട് : ഡോ.കദംബോട്ട് സിദ്ദിഖ് (വെസ്റ്റേൺ ആസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി പ്രൊഫസർ)

Leave a Reply

Leave a Reply

Your email address will not be published.