Friday, 19th April 2024

റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തിനായി ഏകദിന ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തിനായി ഫെബ്രുവരി 01-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്കറബ്ബറില്‍നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപസാദ്ധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. പരിശീലനം സംബന്ധിച്ച …

പ്രത്യുല്‍പാദനത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് : ഓണ്‍ലൈന്‍ പരിശീലനം

Published on :

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 31-ന് (ജനുവരി 31 ന്) രാവിലെ 11 മണി മുതല്‍ പ്രത്യുല്‍പാദനത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പരിശീലനപരിപാടിയില്‍ പങ്കെടുക്കാനായി https://meet.google.com/iff-xwbj-kqe എന്ന ലിങ്ക് വഴി ജോയിന്‍ ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് 0481- 2302223, 9447824520 എന്നീ …

സോയില്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്’കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) സോയില്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്’ എന്ന ഓണ്‍ലൈന്‍ വിദൂര പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ആണ് പഠനമാദ്ധ്യമം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സബ്മിറ്റ് …

പച്ച തേങ്ങ സംഭരണപദ്ധതി : നാളികേര സംഭരണം ആരംഭിച്ചു.

Published on :

നാളികേര വികസന കോര്‍പ്പറേഷനും വേങ്ങേരി കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രവും സംയുക്തമായി കേരള സര്‍ക്കാരിന്റെ പച്ച തേങ്ങ സംഭരണപദ്ധതി പ്രകാരം നാളികേര സംഭരണം ആരംഭിച്ചു. കൃഷിഭവനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രവൃത്തി ദിവസവും 10 മണി മുതല്‍ 4 മണി വരെ വേങ്ങേരിയിലുള്ള കാര്‍ഷിക വിപണന കേന്ദ്രത്തിലുള്ള നാളികേര ഡ്രയര്‍ യൂണിറ്റില്‍ കിലോക്ക് 32 …

ഇന്റര്‍വ്യൂ മാറ്റിവെച്ചു

Published on :

കാസറഗോഡ് പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഈ മാസം 31-ന് (ജനുവരി 31-ന്) നടത്താനിരുന്ന പമ്പ് ഓപ്പറേറ്റര്‍, എല്‍.ഡി.വി ഡ്രൈവര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും അസോസിയേറ്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2260632 എന്ന ഫോണ്‍ …