
മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി ഓണക്കാലത്ത് 2.26 കോടി രൂപ നല്‍കുമെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി, എം.ഡി. ഡോ. പി.മുരളി എന്നിവര്‍ അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ മുപ്പത് വരെ മില്‍മക്ക് ലഭിച്ച പാലിന് ഒരു രൂപ കൂടുതലായി ഓണക്കാലത്ത് നല്‍കാനാണ് തീരുമാനം. മലബാറിലെ ആറ് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ക്ഷീരസംഘങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ മാസം ഒന്ന് മുതല്‍ പത്ത് വരെ സംഭരിക്കുന്ന പാലിന്‍റെ വിലയോടൊപ്പമാണ് നല്‍കുന്നത്.
Leave a Reply