Friday, 19th April 2024

കീടനാശിനിപ്രയോഗത്തിന് മുമ്പ് കര്‍ഷകര്‍ സാങ്കേതിക ഉപദേശം തേടണം

Published on :

കുട്ടനാട്ടില്‍ ഇലപ്പേനിനെതിരെ കര്‍ഷകര്‍ വ്യാപകമായി കീടനാശിനി പ്രയോഗം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതും നെല്‍പ്പാടങ്ങളില്‍ പ്രയോഗിക്കുവാന്‍ ശുപാര്‍ശയില്ലാത്ത കീടനാശിനികളാണ്. ഇവ തുടര്‍ച്ചയായി പ്രയോഗിക്കുന്നത് വലിയ രീതിയിലുളള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. കൂടാതെ ഇപ്പോള്‍ നെല്‍പ്പാടങ്ങളില്‍ സുലഭമായി കാണുന്ന മിത്രപ്രാണികളുടെ പൂര്‍ണ്ണനാശത്തിനും അതിനെ തുടര്‍ന്ന് തുടര്‍ച്ചയായ കീടനാശിനി പ്രയോഗങ്ങള്‍ അനിവാര്യമാകുന്ന സാഹചര്യത്തിനും ഇതു കാരണമാകും. നീരൂറ്റികുടിക്കുന്ന കീടമാണ് ഇലപ്പേന്‍. …

തീറ്റപ്പുല്ലും കൃഷിരീതികളും : ഓണ്‍ലൈന്‍ പരിശീലനം

Published on :

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജനുവരി 28 ന്) രാവിലെ 11 മണി മുതല്‍ തീറ്റപ്പുല്ലും കൃഷിരീതികളും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് മുഖേന നടത്തുന്നു. പരിശീലനപരിപാടിയില്‍ പങ്കെടുക്കാനായി https://meet.google.com/iff-xwbj-kqe  എന്ന ലിങ്ക് വഴി ജോയിന്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2302223 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.…

ആധുനികവും ശാസ്ത്രീയവുമായ ആടുവളര്‍ത്തല്‍: ഓണ്‍ലൈന്‍ പരിശീലനം

Published on :

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1,2,3 തീയതികളിലായി ആധുനികവും ശാസ്ത്രീയവുമായ ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനം 40 പേര്‍ക്കു മാത്രമായി ക്രമപ്പെടുത്തിയിരിക്കുന്നതിനാല്‍ താല്പര്യമുളളവര്‍ 04936 220399, 9447421002 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് ഈ മാസം 31-നു (31.01.2022) മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് …

കെപ്‌കോ ചിക്കന്‍ : ഏജന്‍സികള്‍ ക്ഷണിക്കുന്നു

Published on :

കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന കെപ്‌കോ ചിക്കനും അനുബന്ധ ഉത്പന്നങ്ങളും വില്‍പ്പന നടത്തുന്നതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വില്‍പ്പന സാധ്യതയുളള സ്ഥലങ്ങളില്‍ ഏജന്‍സികള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുളളവര്‍ സ്വന്തം വിശദാംശങ്ങളും ഏജന്‍സി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും വ്യക്തമാക്കിക്കൊണ്ട് വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 05-ന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന …

മുട്ടകാര്‍ഡ് അഥവാ ട്രൈക്കോ കാര്‍ഡുകള്‍ വില്‍പ്പനയ്ക്ക്

Published on :

വെളളായണി കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്നും മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോ കാര്‍ഡുകള്‍ ലഭ്യമാണ്. നെല്ലിന്റെ തണ്ടുതുരപ്പന്‍ പുഴു, ഓലചുരുട്ടിപ്പുഴു, പച്ചക്കറി വിളകളിലും മറ്റു വിളകളിലും കാണുന്ന പുഴുവര്‍ഗ്ഗ കീടങ്ങള്‍ എന്നിവയ്‌ക്കെതിരെ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒരു കാര്‍ഡിന് 50 രൂപയാണ് വില. ഒരു ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാന്‍ 250 രൂപയാണ് വില. കൂടുതല്‍ …

ചായമന്‍സ – മായന്മാരുടെ ചീര

Published on :

ചായമന്‍സയുടെ ഉത്ഭവസ്ഥാനം മെക്‌സിക്കോയാണ്. ധാരാളം ഭക്ഷ്യനാരുകളും പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും വൈറ്റമിന്‍ എ,ബി.സിയും കരോട്ടിനും നിരോക്‌സികാരികളും മാംസ്യവുമൊക്കെയുള്ള ചായമന്‍സ മായന്മാരുടെ പാരമ്പര്യവൈദ്യത്തില്‍ പ്രധാന ഔഷധമായിട്ട് ഉപയോഗിക്കുന്നുണ്ട്. പെട്ടെന്ന് വളരുന്ന ചെറിയ മരമാണിത്. ഔഷധഗുണങ്ങള്‍ മറ്റ് ഇലക്കറി ചെടികളുള്ളതിനേക്കാള്‍ മൂന്നിരട്ടിയോളം വരുമെന്നുള്ളതാണ് ചായമന്‍സയുടെ പ്രത്യേകത. യുഫോര്‍ബിയേസിയ കുടുംബത്തിലെ അംഗമാണിത്. സയനൈഡിന്റെ അംശം കൂടുതലുള്ളതിനാല്‍ 15 …

ആരോഗ്യത്തിനും, അലങ്കാരത്തിനും വെസ്റ്റ് ഇന്ത്യന്‍ ചെറി നട്ടുവളര്‍ത്താം

Published on :

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫലമാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി. ബാര്‍ബഡോസ് ചെറി എന്ന പേരിലും വെസ്റ്റ് ഇന്ത്യന്‍ ചെറി അറിയപ്പെടുന്നു. ജീവകം സി കൂടുതല്‍ അടങ്ങിയിരിക്കുന്ന ഒരു ഫലമാണിത്. മാല്‍പീജിയേസ്യേ കുടുംബത്തില്‍ മാല്‍പീജിയ ഗ്ലാബ് എന്നതാണ് ശാസ്ത്രനാമം. മഴ ലഭിക്കുന്നതിനനുസരിച്ചാണ് ഇവ സാധാരണയായി പൂക്കുന്നതും കായ്കള്‍ ഉണ്ടാകുന്നതും. എന്നാല്‍ കുറച്ചൊക്കെ വരള്‍ച്ച പ്രതിരോധശേഷി ഉള്ളതായ ഫലവര്‍ഗ്ഗമാണ് …