
രവീന്ദ്രന്‍ തൊടീക്കളം
നാരങ്ങയുടെ വര്‍ഗ്ഗങ്ങ ളില്‍ ഏറ്റവും കൂടുതല്‍ ജന പ്രീതിയാര്‍ജ്ജിച്ച ഔഷധമൂ ല്യമേറെയുള്ള ഒരിനമാണ് ചെറു നാരങ്ങ. മധുരനാരങ്ങ കഴിഞ്ഞാ ല്‍ നിശ്ചയമായും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ചെറുനാരങ്ങതന്നെ. ഒന്ന് മധുരി ക്കുമ്പോള്‍ മറ്റേത് പുളിക്കും. നമുക്ക് ആവശ്യമായ പോഷകങ്ങ ളും രോഗപ്രതിരോധ ഔഷധ ങ്ങളും രോഗശമന ഔഷധ ങ്ങളുമൊക്കെ ഒത്തുചേര്‍ന്ന ഒരു ദിവ്യഫലമാണ് ചെറുനാരങ്ങയെ ന്ന് തീര്‍ച്ചയായും പറയാം.
സാധാരണഗതിയില്‍ ചെ റുനാരങ്ങ ഉപയോഗിക്കുന്ന വരിലേറെ പേരും സോഡാ നാരങ്ങ കഴിക്കുന്നവരാണ്. ഉഷ് ണകാലത്ത് ദാഹമകറ്റാനും ക്ഷീണമകറ്റാനും ഉന്മേഷം പകരാനുമാണ് ഉപയോഗി ക്കുന്നത്. ഇതിലുമുപരി ഇതി ലടങ്ങിയ പോഷകത്തെകുറി ച്ചോ ഔഷധത്തെക്കുറിച്ചോ അധി കമാരും ശ്രദ്ധിച്ചുകാണു മെന്ന് തോന്നുന്നിലല്ല. മനസ്സിന് ഉണര്‍വ്വ് നല്‍കി ആമാശയ ത്തിനും, ഹൃദയത്തിനും , കരളി നു മൊക്കെ പ്രവര്‍ത്തനശേഷി കൊടുത്ത് ഉത്തേജക ഔഷധം കണക്കെ വര്‍ത്തിക്കുന്നതാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ഉപ്പിലിട്ടതു കഴിച്ചാല്‍ വിശപ്പില്ലാ യ്മയും, ദഹനക്കുറവും ഇല്ലാതാ ക്കാം. തൊലി, കണ്ണ്, അസ്ഥി എന്നിവക്ക് കരുത്തും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ചെറു നാരങ്ങ നീരില്‍ സമം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നലല്ലതാ ണ്. കുടവയര്‍ കുറക്കാന്‍ പഞ്ച സാരയോ ഉപ്പോ ചേര്‍ക്കാതെ ചെറുനാരങ്ങ കഴിക്കുന്നത് നല്ലതത്രേ. ലെമണ്‍ ടീയും, ലെമ ണ്‍ കോഫിയും രാജകീയ പാനീയം തന്നെ. തൊണ്ടവേദന യ്ക്കും ജലദോഷത്തിനും ചെറു നാരങ്ങാനീര് ചൂടുവെള്ളത്തില്‍ കഴിക്കുകവഴി ശമനംകിട്ടും.
വിറ്റാമിന്‍ സിയുടെ കലവ റയാണ് ചെറുനാരങ്ങ. 100 ഗ്രാം ചെറുനാരങ്ങയില്‍ 63 ഗ്രാം വിറ്റാമിന്‍ സിയും ഒരു ശതമാനം കൊഴുപ്പും , 59 ശതമാനം കലോ റി, ഒന്നരശതമാനം മാംസ്യം, 0.09 ശതമാനം കാല്‍സ്യം, 0.07 ശത മാനം ധാതുലവണങ്ങള്‍, 1.3ശത മാനം നാര്, 10-9% അന്നജം, 84-6% ജലാംശം എന്നിവ അടങ്ങിയിരി ക്കുന്നു.
താരനും അരിമ്പാറയും ഇല്ലാതാക്കാന്‍ ചെറുനാരങ്ങ മുറിച്ചുരസിയാല്‍ മതി. മോണ പഴുപ്പ്, വായ്നാറ്റം എന്നിവ ഇല്ലാതാക്കാന്‍ ചെറുനാരങ്ങാ നീരും ഇരട്ടിപനനീരും ചേര്‍ത്ത് രണ്ടുനേരം വായില്‍ കവിളിയാല്‍ മതിയത്രെ. ചെറുനാരങ്ങ ഒരു സൗന്ദര്യദായക വസ്തുകൂടി യാണ്. ഷാംപു, സോപ്പ്, വാനിഷ്ക്രീം, ലോഷന്‍ ബാത്ത് എന്നിവയിലെ ഘടകം ചെറുനാര ങ്ങതന്നെ.
നടീലും പരിചരണവും
ചെറുനാരങ്ങയുടെ വിത്ത് തൈകളാണ് സാധാരണ നടാന്‍ ഉപയോഗിക്കുന്നത്. ഒട്ടുതൈ കള്‍ക്ക് പ്രചാരം കുറവാണ്. നന്നായി കായ്ക്കുന്ന മരത്തില്‍ നിന്നും പഴുത്ത കായകളളിലുള്ള കുരുവാണ് വിത്തിനുപയോ ഗിക്കുന്നത്. വിത്തുകള്‍ മൂന്നാഴ്ച ക്കകം മുളക്കും. തൈകള്‍ 8-10 സെ.മീ. ഉയരമെത്തിയാല്‍ പോര്‍ട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചിയിലേക്ക് മാറ്റി നടാം. ഒരുവര്‍ഷം പ്രായമായ തൈകളാണ് നടീലിനായി ഉപയോഗിക്കുന്നത്. നേരിയ തണല്‍ ലഭിക്കുന്ന ഈര്‍പ്പാം ശമുള്ള മണ്ണാണ് നടീലിന് നല്ലത്. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ 75ഃ75ഃ75 എന്ന അളവില്‍ കുഴികള്‍ തയ്യാറാക്കി മേല്‍മണ്ണും ഉണക്കിയ ചാണകപ്പൊടിയും ചേര്‍ത്ത് കുഴികള്‍ മൂടിയശേഷം കുഴിയുടെ നടുവിലായി തൈകള്‍ നടാം. വേനലില്‍ നന കൊടുക്കണം.
ആദ്യവര്‍ഷത്തില്‍ 20 കി.ഗ്രാം ഉണക്ക ചാണകപ്പൊടി യോ, മറ്റു ജൈവവളങ്ങളളോ ചേര്‍ക്കണം. തുടര്‍ന്ന് 100 കി.ഗ്രാം വീതം വര്‍ദ്ധിപ്പിച്ച് കായ്ക്കുന്ന ഒരു ചെടിക്ക് 50 കി.ഗ്രാം ജൈവവളം എന്ന തോതില്‍ എല്ലാ വര്‍ഷവും കൊടുക്കണം. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തടം തുറന്ന് ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കാം. വളര്‍ച്ച തൃപ്തികരമല്ലെങ്കില്‍ മാത്രം രാസവളങ്ങള്‍ ചേര്‍ത്ത് കൊടു ക്കണം. രോഗകീട നിയന്ത്രണത്തി നായി ജൈവക കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. നന്നായി പരിചരിച്ചാല്‍ 3-4 വര്‍ഷത്തിനകം ചെടി കായ്ച്ചു തുടങ്ങും. ഏഴ് വര്‍ഷം പ്രായമായ ഒരു ചെടിയില്‍ നിന്ന 400-500 കായകള്‍ വരെ ലഭിക്കും.
Leave a Reply