ഔഷധ ഗുണമുള്ള ഉഷ്ണമേഖലാ വിളയാണ് കാച്ചില്‍. ഏഷ്യയാണ് ജന്മദേശമെന്നു കരുതുന്നു. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവും 120, 200 സെ.മീ. വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് ഇവയ്ക്ക് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും, അവസാന ഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി ബാധിക്കുന്നുണ്ട്. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വാര്‍ച്ച, ഫലഭുയിഷ്ഠത എന്നിവയുള്ളതുമായ മണ്ണാണു യോജിച്ചത്. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍ വളരുകയില്ല. ശാസ്ത്രനാമം ഡയോസ്‌കോറിയല്‍ അലേറ്റ; കുടുംബം ഡയോസ് സ്‌കോറിയേസീ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൃഷി ചെയ്യുന്ന സ്പീഷീസാണ് ഡയറോസ്‌കോറിയ റൊട്ടുന്‍ഡേറ്റ വേനല്‍കാലം അവസാനിക്കുമ്പോള്‍ സാധാരണയായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുമ്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവെച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് അനുയോജ്യമല്ല.
ഇനങ്ങള്‍
ശ്രീകീര്‍ത്തി: തെങ്ങിന്‍ തോപ്പുകളിലും വാഴത്തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്യുവാന്‍ യോജിച്ചത്.
ശ്രീരൂപ: ഇതിന്റെ പാചക ഗുണം അത്യുത്തമമാണ്.
ഇന്ദു: തനിവിളയായും കുട്ടനാടന്‍ പ്രദേശങ്ങളില്‍ തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളയായി കൃഷിചെയ്യാനും യോജിച്ചത്.
ശ്രീ ശില്‍പ: പാചകത്തിന് യോജിച്ച ഈ ഇനം കാച്ചിലിന്റെ ആദ്യ സങ്കര ഇനമാണ്. മൂപ്പ് 8 മാസം. കിഴങ്ങുകളില്‍ 33, 35% െ്രെഡമാറ്റും 17, 19% അന്നജവും 1.42% പ്രോട്ടീനുകളും 0.81.2% പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
ആഫ്രിക്കന്‍ കാച്ചില്‍: നൈജീരിയായില്‍ നിന്നുള്ള ഭക്ഷ്യയോഗ്യമായ ഒരിനം ആണിത്. അധികം പടരാത്ത, തണ്ടുകളിലുണ്ടാകുന്ന വിത്തില്‍ നിന്നും തൈകള്‍ ഉത്പാദിപ്പിക്കാം.
ശ്രീ ശുദ്ര: കിഴങ്ങുകളില്‍ 2728% െ്രെഡമാറ്റര്‍, 2122% അന്നജം, 1.8 2% മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. വരള്‍ച്ചയെ ചെറുക്കുവാന്‍ ശേഷിയുള്ള ഈ ഇനത്തിന് 910 മാസത്തെ മൂപ്പുണ്ട്.
ശ്രീ പ്രിയ: കിഴങ്ങുകളില്‍ 2527 % ഡ്രൈമാറ്റര്‍, 1921% അന്നജം, 22.5% മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. വരള്‍ച്ചയെ ചെറുക്കുവാന്‍ ശേഷിയുള്ള ഇതിന് 910 മാസമാണ് മൂപ്പ്, വളര്‍ന്ന തെങ്ങിന്‍ തോപ്പുകളിലും വാഴത്തോട്ടങ്ങളിലും ഇടവിളയായി വളര്‍ത്തുവാന്‍ അനുയോജ്യമാണ്.
ശ്രീധന്യ: ആദ്യത്തെ കുറിയ ഇനമാണിത്. കിഴങ്ങുകളില്‍ 2830% െ്രെഡമാറ്റര്‍, 22, 24% മാംസ്യം, 0.3 0.5% പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. കാച്ചില്‍ സാധാരണയായി ഒരു തല മാത്രമുള്ളതും വലിപ്പമുള്ളതുമായ ഒറ്റ കിഴങ്ങാണു് ഉത്പാദിപ്പിക്കുന്നത്. നടുന്നതിനായി എടുക്കുന്ന എല്ലാ കിഴങ്ങുകളിലും മുകുളം കിട്ടുന്നതിനായി ഇവയെ 250300 ഗ്രാം തൂക്കമുള്ള കഷണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കണം. നടുന്നതിനു മുമ്പായി ചാണക കുഴമ്പില്‍ മുക്കി തണലത്തു ഉണക്കിയെടുക്കണം. ഒരു ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് 2500, 3000 കി.ഗ്രം കിഴങ്ങു വേണ്ടിവരും.
15, 20 സെ.മീ. ആഴത്തില്‍ ഉഴുതോ, കിളച്ചോ കൃഷിസ്ഥലം തയ്യാറാക്കണം. 1ഃ1 മീറ്റര്‍ അകലത്തില്‍ 45X45X45 സെ.മീ. നീളം, വീതി, ആഴം ഉള്ള കുഴികള്‍ തയ്യാറാക്കി, 25 കി.ഗ്രാം കാലിവളം മേല്‍മണ്ണുമായി കലര്‍ത്തി കുഴിയുടെ മുക്കാല്‍ ഭാഗം വരെ മൂടുക. കിഴങ്ങുകള്‍ കുഴിയില്‍ നട്ടശേഷം പുതയിടണം.
അടിവളമായി 1015 ടണ്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ക്കണം. ഹെക്ടറിന് 80:60:80 കി.ഗ്രാം
നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ആദ്യ വളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്‍കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ്, ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചു കൊടുക്കുന്ന സമയത്തും നല്‍കണം. കൃഷിയിടങ്ങളിലും സംഭരണ കേന്ദ്രത്തിലും നീരൂറ്റി കുടിക്കുന്ന ശല്‍ക്കപ്രാണികള്‍ കിഴങ്ങുകളെ ആക്രമിക്കാറുണ്ട്. വള്ളിപടര്‍ത്തല്‍ (ട്രെയിലറിംഗ്): ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം.
മുളച്ച് 15 ദിവസത്തിനുള്ളില്‍ തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കയറുപയോഗിച്ചു കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 34 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം. നട്ടിട്ട് 89 മാസം കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ കിഴങ്ങുകള്‍ക്ക് കേടുവരാതെ വിളവെടുക്കണം.
Leave a Reply