Thursday, 10th July 2025

 

ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ്ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ ഫല വര്‍ഗ്ഗ വിളകളെയും ക്ലസ്റ്റര്‍ അധിഷ്ഠിത കൃഷിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഈ വര്‍ഷം തന്നെ 200 ക്ലസ്റ്ററുകള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രൂപവത്കരിക്കുന്നതാണ്. ഫല വര്‍ഗ്ഗങ്ങളുടെ അത്യുല്‍പാദനശേഷിയുള്ള തൈകള്‍ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവര്‍ഗ്ഗ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, അതുവഴി പോഷക സമൃദ്ധിയിലേക്ക് നീങ്ങുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരംഭിച്ചിട്ടുള്ളത്. പോഷക സമൃദ്ധി കൈവരിക്കുന്നതിനാവശ്യമായ വിളകളെ ഉള്‍പ്പെടുത്തി പോഷക തോട്ടങ്ങള്‍, കൃഷി ക്ലസ്റ്ററുകള്‍, കൂണ്‍ ഗ്രാമങ്ങള്‍, മില്ലറ്റ് കഫേ, സംരക്ഷിത കൃഷി, പരമ്പരാഗത കൃഷി ഇനങ്ങളുടെ വ്യാപനം, കൃത്യത കൃഷി, തരിശു നില കൃഷി തുടങ്ങിയവ വ്യാപകമാക്കുവാനും ലക്ഷ്യമിട്ടിരിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *