Saturday, 7th September 2024

‘കിഴങ്ങുകളിലെ കുഞ്ഞന്‍’ എന്നു വിശേഷി പ്പിക്കുന്ന കൂര്‍ക്കയുടെ ശാസ്ത്രനാമം സൊളെനോ സ്‌റ്റെമോണ്‍ റൊട്ടുണ്ടി ഫോളിയസു് എന്നാണു്; കുടുംബം ലേബിയേറ്റേ. ചൈനീസ് ഉരുളക്കിഴങ്ങ് എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളത്തിലും തമിഴ്‌നാട്ടിലും പച്ചക്കറി വിളയായി ഉപയോഗിക്കുന്നു. കേരളത്തില്‍ ചീവക്കിഴങ്ങെന്നും കൂര്‍ക്ക അറിയപ്പെടുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തി റക്കിയ ‘നിധി’, തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ‘ശ്രീധര’ എന്നിവ നല്ലയിനം കൂര്‍ക്കകളാണ്. 5 മാസം വിള ദൈര്‍ഘ്യമുള്ള ശ്രീധരയ്ക്ക് 2528 ടണ്‍ വിളവു ലഭി ക്കും. 120135 ദിവസം വിളദൈര്‍ഘ്യവും ഹെക്ടറിന് 2025 ടണ്‍ വിളവും തരുന്ന ഇനമാണ് നിധി. കൃഷിചെയ്യുന്ന മണ്ണിനനുസരിച്ച് കിഴങ്ങുകളുടെ വലിപ്പവും ഗുണവും വ്യത്യാസപ്പെടും. നല്ല ഫല പുഷ്ടിയുള്ള മണ്ണില്‍ കിഴങ്ങുകള്‍ക്കു് വലിപ്പം കൂടു മെങ്കിലും ഇളക്കമുള്ള കരമണ്ണിലെ കൃഷിയില്‍ നിന്നാണു് കൂടുതല്‍ സ്വാദും മണവുമുള്ള കിഴങ്ങുകള്‍ ലഭിക്കുന്നതു്. സൈക്കോസില്‍ എന്ന ഹോര്‍മോണ്‍ ലായനി 1 മി.ലി/5 ലി. വെള്ളത്തില്‍ ചേര്‍ത്ത് ഒരു മാസം പ്രായമായ ചെടികളില്‍ തളിക്കുന്നത് വിളവും വലിപ്പവും കൂടുവാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കിഴങ്ങുകള്‍ പാകിയ തവാരണയില്‍ നിന്നും നുള്ളിയെടുത്ത ഇളം തണ്ടുകള്‍ (തലപ്പുകള്‍) നടുന്നതിനായി ഉപയോഗിക്കാം. നിലം നന്നായി കിള ച്ചിളക്കി സെന്റിനു് 40 കി.ഗ്രാം ഉണക്കിപ്പൊടിച്ച കാലി വളം ചേര്‍ത്ത്, 30 സെ.മീ. അകലത്തില്‍ വാരങ്ങളോ, 90 സെ.മീ. വീതിയിലും 2025 സെ.മീ. ഉയര ത്തിലും തടങ്ങളോ എടുക്കണം. ഇവയില്‍ 30X15 സെ.മീ. അകലത്തിലാണ് തലപ്പുകള്‍ നടുന്നത്. തലപ്പുകള്‍ക്ക് വേരുപിടിച്ചാല്‍ സെന്റിനു 120:240:200 എന്ന കണക്കില്‍ എന്‍.പി.കെ നല്‍കുക. തൈകള്‍ വളര്‍ന്നു് 45 ദിവസമാകുമ്പോള്‍ കളയെടുത്ത് സെന്റിനു 120 ഗ്രാം നൈട്രജന്‍, 200 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്തു മണ്ണുകയറ്റി വാരം കോരുക. ഏകദേശം 5 മാസത്തിനുശേഷം തലപ്പു വാടി തുടങ്ങുമ്പോള്‍ കിളച്ചു വിളവെടുപ്പു നടത്താം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *