Saturday, 27th July 2024

രവീന്ദ്രന്‍ തൊടീക്കളം

ഭക്ഷ്യസുരക്ഷയില്‍ പ്രമു ഖമായ സ്ഥാനമാണ് ഇലക്കറിക ള്‍ക്കുള്ളത്. നമുക്ക് ആവശ്യമുള്ള ഭക്ഷണത്തിന്‍റെ മുപ്പതു ശതമാ നമെങ്കിലും ഇതുവഴി ലഭ്യമാക്കാ ന്‍ കഴിയും. 75 മുതല്‍ 125 ഗ്രാം വരെ ഇലക്കറികള്‍ പ്രതിദിനം ഒരാള്‍ക്ക് ആവശ്യമാണ്. ധാരാളം പോഷകമൂലകങ്ങള്‍ ഇലക്കറി കളില്‍ അടങ്ങിയിരിക്കുന്നു. വിറ്റാ മിനുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെ കലവറയാണ് ഇലക്കറികള്‍. ഇല ക്കറിയിനങ്ങളെക്കുറിച്ചോ ഇവ യുടെ മേന്മയെക്കുറിച്ചോ ഭൂരി ഭാഗം ജനങ്ങളും അജ്ഞരാ ണ് എന്നതാണ് വസ്തുത. ചീര യിലും, മുരിങ്ങയിലും കറി വേപ്പിലയിലും തുടങ്ങി കൈവിര ലിലെണ്ണാവുന്ന ഇനങ്ങള്‍ മാത്ര മാണ് ഇന്ന് നാം ഉപയോഗിച്ചു വരുന്നത്. നല്ലൊരു മനസ്സും ചെറിയൊരു അദ്ധ്വാനവുമു ണ്ടെങ്കില്‍ നമുക്കാവശ്യമുള്ള ഇലക്കറിയിനങ്ങള്‍ നമ്മുടെ വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തി യെടുക്കാം. ഭക്ഷ്യയോഗ്യമായ നൂറോളം ഇനങ്ങള്‍ കേരളത്തില്‍ കാണാന്‍ കഴിയും. വന്യമെന്നും, ഔഷധമെന്നും തോന്നാമെങ്കിലും സ്വാദിഷ്ടവും, പോഷകമൂല്യ മുള്ളതും, ഔഷധഗുണപ്രധാന മുള്ളതുമായ ഏതാനും ഇനങ്ങളെ നമുക്ക് പരിചിതമാക്കാം. മറ്റെല്ലാ പച്ചക്കറിയിനങ്ങളെപ്പോലെ ഇല വര്‍ഗ്ഗങ്ങള്‍ക്കും നല്ല സൂര്യപ്രകാ ശം അത്യാവശ്യമാണ്. ജൈവകൃ ഷിയാണ് ഇലവര്‍ഗ്ഗ വിളകള്‍ക്ക് കൂടുതല്‍ അഭികാമ്യം. പുരയിടങ്ങ ളിലും ചട്ടികളിലുമായി ഇവ കൃഷി ചെയ്യാം. നമുക്ക് നട്ടുവളര്‍ത്താന്‍ കഴിയുന്ന ഏതാനും ഇലവര്‍ഗ്ഗ പച്ചക്കറി ഇനങ്ങളും അവയുടെ പ്രത്യേകതകളും ഇവ ഉപയോഗി ച്ച് തയ്യാറാക്കാന്‍ കഴിയുന്ന വിഭവങ്ങളുടേതുമടങ്ങുന്ന ഒരു പട്ടിക ഏവര്‍ക്കും പ്രയോജനകര മായിരിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *