Monday, 19th January 2026

 

കാര്‍ഷിക സേവനങ്ങള്‍ക്കായുള്ള ‘കതിര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം അങ്കമാലി സി.എസ്.എ ഹാളില്‍ വച്ച് നടത്തി. സംസ്ഥാനത്തെ മികച്ച 16 കര്‍ഷകരായി മന്ത്രി പി. പ്രസാദ് തിരഞ്ഞെടുത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാനത്തെ മികച്ച തേനീച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലയില്‍ കുമളി കൃഷി ഓഫിസിന് കീഴിലുള്ള ഫിലിപ്പ് മാത്യു, കൃഷി മന്ത്രി പി. പ്രസാദില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഏറ്റുവാങ്ങി. ഡോ. അദീല അബ്ദള്ള, റോജി എം. ജോണ്‍ എം.എല്‍.എ, ബിന്‍സി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *