ചായമന്‍സയുടെ ഉത്ഭവസ്ഥാനം മെക്‌സിക്കോയാണ്. ധാരാളം ഭക്ഷ്യനാരുകളും പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും വൈറ്റമിന്‍ എ,ബി.സിയും കരോട്ടിനും നിരോക്‌സികാരികളും മാംസ്യവുമൊക്കെയുള്ള ചായമന്‍സ മായന്മാരുടെ പാരമ്പര്യവൈദ്യത്തില്‍ പ്രധാന ഔഷധമായിട്ട് ഉപയോഗിക്കുന്നുണ്ട്. പെട്ടെന്ന് വളരുന്ന ചെറിയ മരമാണിത്. ഔഷധഗുണങ്ങള്‍ മറ്റ് ഇലക്കറി ചെടികളുള്ളതിനേക്കാള്‍ മൂന്നിരട്ടിയോളം വരുമെന്നുള്ളതാണ് ചായമന്‍സയുടെ പ്രത്യേകത. യുഫോര്‍ബിയേസിയ കുടുംബത്തിലെ അംഗമാണിത്. സയനൈഡിന്റെ അംശം കൂടുതലുള്ളതിനാല്‍ 15 മിനിറ്റ് വരെ പാകം ചെയ്തശേഷമേ ഇവ കഴിയ്ക്കാവൂ. വലിയ മഴയും വരള്‍ച്ചയും അതിജീവിക്കുവാന്‍ കഴിവുള്ള ഇവ കേരളത്തിലെ കാലാവസ്ഥയില്‍ തഴച്ചുവളരുന്ന ഒന്നാണ്. കാര്യമായ കീടശല്യങ്ങള്‍ ഇല്ല എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. ഒരടി നീളമുള്ള കമ്പുകള്‍ മുറിച്ച് നട്ടാണ് ഇത് നട്ടുവളര്‍ത്താറുള്ളത്. ആദ്യത്തെ വര്‍ഷം വിളവെടുക്കാറില്ല. കറിക്കും സൂപ്പിനും ചായമന്‍സ ഉപയോഗിക്കുന്നു. ഹെര്‍ബല്‍ ചായയുണ്ടാക്കാന്‍ ഇത് അത്യുത്തമമാണ്. രണ്ടാംവര്‍ഷം മുതല്‍ ഇത് ഉപയോഗിക്കാം.
Saturday, 7th September 2024
Leave a Reply