Tuesday, 19th March 2024

അനിൽ ജേക്കബ് കീച്ചേരിയിൽ

ആയിരം കണ
മേനി കൂടുതല്‍ ആണ്. കൊയ്ത്തിന്‍റെ സമയത്തും കൂടുതല്‍ ചീനപ്പ് പൊട്ടുന്ന ഇനം. ഇതിനാല്‍ പുല്ല് കൂടുതല്‍ ആയിരിക്കും. 4.5-5 മാസം മൂപ്പ്.
ഞവര
മണല്‍ മണ്ണല്ലാത്ത എല്ലാ മണ്ണിലും ഈ ഇനം വളരും. പ്രത്യേകിച്ച് വെള്ളം കുറവുള്ള വയലില്‍ മൂന്നടിയോളം വലുപ്പം. കറുപ്പ് രാശിയുള്ള വൈക്കോല്‍ ഇതിന്‍റെ സവിശേഷതയാണ്. 8 മുതല്‍ 10 വരെ ചിനപ്പ് പൊട്ടുന്ന ഇനങ്ങളുണ്ട്. 90 മുതല്‍ 110 ദിവസം മൂപ്പ്. 9-10 ക്വിന്‍റല്‍ വരെ വിളവ് ലഭിക്കുന്ന ഇനം മൂന്ന് തരത്തിലുള്ള നെല്ലുകള്‍ കണ്ടുവരുന്നു. കറുത്ത രാശിയുള്ള നെല്ല്, വെളുപ്പ് കലര്‍ന്ന രാശിയുള്ള നെല്ല്, ചുവപ്പ് കലര്‍ന്ന രാശിയുള്ള നെല്ല്, ഈ ഔഷധ നെല്ല് ശരീരപുഷ്ടി, സൗന്ദര്യസംരക്ഷണം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കും, കര്‍ക്കിടകകഞ്ഞി, ഞവരക്കിഴി, ഗര്‍ഭിണികള്‍ക്ക് പ്രസവരക്ഷയ്ക്കും, വാതസംബന്ധമായ രോഗങ്ങള്‍ക്കും, അസ്ഥിരോഗങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്തതായി തീര്‍ന്നിരിക്കുന്നു.
ചെമ്പത്തി
ഔഷധഗുണമുള്ള നെല്ല്. ഏക്കറിന് ശരാശരി 15-16 ക്വിറ്റല്‍ വിളവ് ലഭിക്കുന്നു. ചെന്നെല്ലിനോട് സാമ്യമുണ്ട്. പതിര് കൂടുതലാണ്. ചതുപ്പ് നിലങ്ങളില്‍ സാധാരണയായി കൃഷിചെയ്യുന്നു. രണ്ടരയടി ഉയരം. മട്ട അരി, ചോറിന് ഉപയോഗിക്കുന്നു.
വലിയ ചെന്നെല്ല്
4.5-5 മാസം മൂപ്പുള്ള ഇനമാണ്. ശരാശരി അഞ്ച് അടി ഉയരമുണ്ട്. ഔഷധമൂല്യമുള്ള ഈ ഇനം പ്രസവരക്ഷയ്ക്ക് ഉപയോഗിക്കുന്നു. മട്ട അരിയാണ്. പച്ചരിയായി ഉപയോഗിക്കുന്നു. പച്ചരി കഞ്ഞി, പലഹാരങ്ങള്‍ എന്നിവയ്ക്ക് ഉത്തമ. ദൈവീക ആചാരങ്ങള്‍, പൂജകള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇനമാണ്. പ്രായമായവര്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഇനമാണ് ഇത്.
ഭൂതകാളി
നല്ല പൊക്കമുള്ള നെല്‍ച്ചെടി. നല്ല ഭാരമുള്ളയിനം നെല്ല്, പുറം ചാരനിറത്തിലുള്ളത്. മുമ്പ് കാടുതെളിച്ച് കൂപ്പ് കൃഷി ചെയ്തിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന നെല്ലിനം. കരനെല്ലായും കൃഷി ചെയ്യാവുന്ന ഇനമാണിത്. കഞ്ഞിയ്ക്കും, ചോറിനും, പലഹാരങ്ങള്‍ക്കും ഉത്തമം. വൈക്കോല്‍ കാലിത്തീറ്റയായും ഉപയോഗിക്കാവുന്ന ഇനം.
കൊച്ചുവിത്ത്
മൂപ്പുകുറഞ്ഞ വര്‍ഷകാല വിത്താണിത്. ശരാശരി മൂന്നരയടി ഉയരം. ഇടത്തരം ചിനപ്പ് പൊട്ടുന്നയിനം. ശരാശരി ഒരടി നീളവും അര സെ.മീ. വീതിയും, പച്ചനിറവുമുള്ള ചരിഞ്ഞ ഓല. ഏകദേശം ഒരടി നീളവും 1 സെ.മീ. വീതിയും പച്ചനിറവുമുള്ള കുത്തനെ നില്‍ക്കുന്ന തലയോല. ഇളം പച്ച ഇടമൊട്ടുകള്‍ കാണപ്പെടുന്നു. വൈക്കോല്‍ നിറമുള്ള മുഴുത്ത നെല്ല്. ഏക്കറിന് ശരാശരി 10 ക്വിന്‍റല്‍ വരെ വിളവ് ലഭിക്കും. മട്ട അരി ചോറിന് മികച്ചത്.
ഓണ മുട്ടന്‍
ഇടത്തരം വയലുകളില്‍ കൃഷി ചെയ്യുന്നു. നാല് മാസം മൂപ്പ്. നാലടി ഉയരം. ഏക്കറിന് 10-12 ക്വിന്‍റല്‍ വിളവ്. നെല്ലിന് പര്‍പ്പിള്‍ നിറമുള്ള കുറിയുണ്ട്. ഈ നെല്ലിനത്തെ പുഞ്ചകൃഷിക്കും ഉപയോഗിച്ചുവരുന്നു. നല്ല രുചിയോടുകൂടിയ മൃദുവായ മട്ട അരി.
ചോമാല
പായസത്തിന് ഉത്തമമായ സ്വര്‍ണ്ണ വര്‍ണ്ണമുള്ള അരി. വയനാടന്‍ ഗോത്രവര്‍ഗ്ഗങ്ങളിലെ പ്രധാനികള്‍ പാല്‍ തൊണ്ടി കഞ്ഞി പ്രാതലായും, ചോമാല ചോറ് ഉച്ചഭക്ഷണമായും കഴിച്ചാല്‍ ആരോഗ്യദൃഢഗാത്രര്‍ ആകുമെന്ന വിശ്വാസംവെച്ച് പുലര്‍ത്തുന്നവരാണ്. ദൈവീക ആവശ്യങ്ങള്‍ക്കും, പലഹാരം ഉണ്ടാക്കാനും ഈ അരി ഉപയോഗിക്കുന്നു.
മണ്ണ് വെളിയന്‍
ചെളിവയലില്‍ കൃഷി ചെയ്യുന്നു. ശരാശരി ആറ് അടി ഉയരം. ആറരമാസം മൂപ്പ്, പച്ചനിറമുള്ള ചുവട്. ഏക്കറിന് ശരാശരി 18 ക്വിന്‍റല്‍ വിളവ്. പര്‍പ്പിള്‍ കുറിയോട് കൂടിയ വെളുത്ത വലിയ നെല്ല്. വേവ് കൂടിയ ഇനം. മട്ട അരി ചോറിന് ഉപയോഗിക്കുന്നു.
ഓണച്ചണ്ണന്‍
ഇടത്തരം വയലില്‍ കൃഷി ചെയ്യുന്നു. അഞ്ചടി ഉയരം. അഞ്ചരമാസം മൂപ്പ്, ഇടത്തരം ചിനപ്പ് പൊട്ടുന്ന ഇനം. ഏക്കറിന് ശരാശരി 15 ക്വിന്‍റല്‍ വിളവ്. മട്ട അരി പ്രധാനമായും ചോറിന് ഉപയോഗിക്കുന്നു.
ഓക്കപുഞ്ച (മുള്ളന്‍ പുഞ്ചി)
നാലുമാസം മൂപ്പ്, നാലടി ഉയരം, പച്ച നിറമുള്ള ചുവട്. ഇടത്തരം ചിനപ്പ് പൊട്ടുന്ന ഇനം. കറുപ്പുനിറമുള്ള നേരിയ ഓക്കയുണ്ട് (അതിനാലാണ് ഓക്കപുഞ്ച എന്ന പേര് വന്നത്) ഏക്കറിന് 8-10 ക്വിന്‍റല്‍ വിളവ്.
ഉരുണി കയ്മ
മണല്‍ വയലുകളില്‍ കൃഷി ചെയ്യുന്നു. അഞ്ച് മാസം മൂപ്പ്, ശരാശരി അഞ്ച് അടി ഉയരം. പച്ചനിറമുള്ള ചുവട്.
ഇടത്തരം ചിനപ്പ് പൊട്ടുന്ന ഇനം. വൈക്കോല്‍ നിറമുള്ള ഉരുണ്ട നെല്‍മണികള്‍, നെല്ലിന് പര്‍പ്പിള്‍ നിറമുണ്ട്. വെള്ള അരി പ്രധാനമായും പായസം, പലഹാരങ്ങള്‍ എന്നിവ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു.
കണ്ണിചെന്നല്ല്
ചളിവയലുകളില്‍ കൃഷി ചെയ്യുന്നു. അഞ്ച് മാസം മൂപ്പ്, ശരാശരി അഞ്ച് അടി ഉയരം. വൈക്കോല്‍ നിറത്തില്‍ ബ്രൗണ്‍ വരകളുള്ള വലിയ നെല്ല്. ഏക്കറിന ശരാശരി 18 ക്വിന്‍റല്‍ വിളവ്. മട്ട അരി ചോറിന് ഉപയോഗിക്കുന്നു.
ഓക്ക കണ്ണി ചെന്നല്ല്
ഇടത്തരം വയലുകളില്‍ കൃഷി ചെയ്യുന്നു. ശരാശരി അഞ്ച് അടി ഉയരം, നാലര മാസം മൂപ്പ്, പച്ച നിറമുള്ള ചുവട്. കൂടുതല്‍ ചിനപ്പ് പൊട്ടുന്ന ഇനം. വൈക്കോല്‍ നിറത്തില്‍ ബ്രൗണ്‍ വരകളോടുകൂടിയ വലിയ നെല്ല്. നെല്ലിന് നീളമുള്ള മുള്ളുകളുണ്ട്, ഇവയെ ഓക്ക എന്നു വിളിക്കുന്നു. ഏക്കറിന് ശരാശരി 14-16 ക്വിന്‍റല്‍ വിളവ്. അരി മട്ടയാണ്.
ചെമ്പകം
ഇടത്തരം വയലുകളില്‍ കൃഷി ചെയ്യുന്ന ഈ ഇനത്തിന് ഏകദേശം അഞ്ചര അടി ഉയരം, അഞ്ചര മാസം മൂപ്പുമുണ്ട്. ഏക്കറിന് ശരാശരി 10 ക്വിന്‍റല്‍ വിളവ്. വൈക്കോല്‍ നിറത്തില്‍ ബ്രൗണ്‍ വരകളുള്ള വലിയ നെല്ല്. മട്ട അരി പ്രധാനമായും ചോറിന് ഉപയോഗിക്കുന്നു. നെല്ലിന് പര്‍പ്പിള്‍ നിറമുള്ള കുറിയുണ്ട്.
ഗന്ധകശാല
മണല്‍ വയലുകളില്‍ കൃഷി ചെയ്യുന്നു. അഞ്ച് മാസം മൂപ്പ്, അഞ്ചടി ഉയരം, ഇടത്തരം ചിനപ്പ് പൊട്ടുന്ന ഇനം. വൈക്കോല്‍ വര്‍ണ്ണമുള്ള വളരെ ചെറിയ നെല്‍മണികള്‍. ഏക്കറിന് 8-10 ക്വിന്‍റല്‍ വിളവ്. സുഗന്ധമുള്ള വെളുത്ത അരി. ഇത് പായസം, ഉപ്പുമാവ് , ബിരിയാണി, നെയ്ച്ചോര്‍ എന്നിവ തയ്യാറാക്കാന്‍ ഉപയോഗക്കുന്നു. വൈക്കോലിന് ശക്തിയും, കടുപ്പവും കുറവാണ്. വൈക്കോല്‍ പശുക്കള്‍ക്ക് ഏറെ ഇഷ്ടമാണ്. ഓര്‍ഗാനിക് വളങ്ങള്‍ ഉപയോഗിക്കുന്നത് ഉത്തമം.
ജീരകശാല
മണല്‍ വയലില്‍ കൃഷി ചെയ്യുന്നു. അഞ്ച്മാസം മൂപ്പ്, അഞ്ചടി ഉയരം, പച്ചനിറമുള്ള ചുവട്. ഇടത്തരം ചിനപ്പ് പൊട്ടുന്ന ഇനം. വൈക്കോല്‍ നിറമുള്ള നേര്‍ത്ത നീളം കൂടിയ നെല്ല്. ഏക്കറിന് 10-12 ക്വിന്‍റല്‍ വിളവ്. വെള്ള അരിയ്ക്ക് നേരിയ തോതില്‍ സുഗന്ധമുണ്ട്. പ്രധാനമായും ഉപ്പുമാവ്, ബിരിയാണി, നെയ്ച്ചോറ് എന്നിവ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നു.
കുട്ടി വെളിയന്‍
മട്ട അരി പ്രധാനമായും ചോറിന് ഉപയോഗിക്കുന്നു. ചെളിവയലുകളില്‍ കൃഷി ചെയ്യുന്നു. അഞ്ചരമാസം മൂപ്പ്. ശരാശരി അഞ്ചരയടി ഉയരം. വൈക്കോല്‍ നിറമുള്ള വലിയ നെല്ല്. ഏക്കറിന് 14-16 ക്വിന്‍റല്‍ വിളവ്.
പാല്‍തൊണ്ടി വെള്ള
ഇടത്തരം വയലുകളില്‍ കൃഷി ചെയ്യുന്നു. അഞ്ചര മാസം മൂപ്പ്, അഞ്ചര അടി ഉയരം. വൈക്കോല്‍ നിറമുള്ള വലിയ നെല്ല്. ഏക്കറന് 15 ക്വിന്‍റല്‍ വിളവ്. വെള്ള അരി പ്രധാനമായും കഞ്ഞിയും മറ്റ് പലഹാരങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
കൊട്ടത്തൊണ്ടി
ഇടത്തരം വയലുകളില്‍ കൃഷി ചെയ്യുന്നു. അഞ്ചര അടി ഉയരം, അഞ്ചരമാസം മൂപ്പ്. വൈക്കോല്‍ നിറമുള്ള വലിയ നെല്ല്. ഏക്കറിന് 16 ക്വിന്‍റല്‍ എന്ന തോതില്‍ വിളവ് ലഭക്കുന്നു. മട്ട അരി പ്രധാനമായും ചോറിന് ഉപയോഗിക്കുന്നു.
തൊണ്ണൂറാം തൊണ്ടി
മൂന്ന് മാസം മൂപ്പുള്ളയിനം. മൂന്നര അടി ഉയരം. ചുവടിന് പച്ച നിറം, ഇടത്തരം ചിനപ്പ് പൊട്ടുന്ന ഇനം. വൈക്കോല്‍ നിറമുള്ള വലിയ നെല്ലിന് പര്‍പ്പിള്‍ നിറമുള്ള കുറിയുണ്ട്. ഏക്കറിന് 10-12 ക്വിന്‍റല്‍ വിളവ്. മട്ട അരി. മൂന്ന് സീസണിലും കൃഷിയിറക്കാവുന്ന ഇനം.
പുന്നാടന്‍ തൊണ്ടി
നാലുമാസം മൂപ്പ്, നാലടി ഉയരം, പച്ച നിറമുള്ള ചുവട്, വൈക്കോല്‍ നിറമുള്ള വലിയ നെല്ല്, നെല്ലിന് പര്‍പ്പിള്‍ നിറമുള്ള കുറിയുണ്ട്. ഏക്കറിന് 12-15 ക്വിന്‍റല്‍ വിളവ്. മട്ട അരി.
കൊടു വെളിയന്‍
നല്ല മേനി കിട്ടുന്ന ഈ വിള ജൈവവളങ്ങളില്‍ മാത്രം ആണ് വളരുക. ചളിവയലില്‍ കൃഷിചെയ്യുന്നു. അഞ്ച് മാസം മൂപ്പ്. ശരാശരി അഞ്ചടി ഉയരം. വൈക്കോല്‍ നിറമുള്ള വലിയ നെല്ല്, ഏക്കറിന് 14-16 ക്വിന്‍റല്‍ വിളവ്, അരിയ്ക്ക് വെള്ള നിറമാണ്.
മുള്ളന്‍ ചണ്ണ
സുഗന്ധമുള്ള വെള്ളയരി. ഉപ്പ്മാവ്, നെയ്ച്ചോര്‍, പായസം എന്നിവ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു. നീളമുള്ള ഓക്ക (മുള്ള്) ഈ ഇനത്തിന് കാണപ്പെടുന്നു. ശരാശരി 2 അടി നീളവും, അര സെന്‍റീമീറ്റര്‍ വീതിയും, പച്ചനിറവും ഉള്ല കുത്തനെ നില്‍ക്കുന്ന ഓല. നീളമുള്ള പാതി വിടര്‍ന്ന കൂമ്പി കതിര്‍ എന്നിവ ഈ ഇനത്തിന്‍റെ പ്രത്യേകതയാണ്. 5 മാസം മൂപ്പും 5 അടി ഉയരവുമാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
മരത്തൊണ്ടി
ഇടത്തരം വയലുകളില്‍ കൃഷി ചെയ്യുന്നു. അഞ്ചടി ഉയരം, അഞ്ചരമാസം മൂപ്പ്, ഏക്കറിന് ശരാശരി 10 ക്വിന്‍റല്‍ വിളവ് ലഭിക്കുന്നു. വൈക്കോല്‍ നിറമുള്ള വലിയ നെല്ല്. നല്ല മാര്‍ദ്ദവമുളള മട്ട അരി പ്രധാനമായും ചോറിനും പലഹാരങ്ങള്‍ക്കും ഉപയോഗിക്കുന്നു. കരയോടു ചേര്‍ന്നുള്ള നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്തുവരുന്നു. ഞാറിട്ട് ഉപയോഗിക്കുന്നു.
ചെന്നല്‍ തൊണ്ടി
ഇടത്തരം ചിനപ്പ് പൊട്ടുന്ന ഇനം. മറ്റ് തൊണ്ടി ഇനങ്ങളെ അപേക്ഷിച്ച് നെല്ലിന്‍റെ പുറംതോടിന് കട്ടി കൂടുതലാണ്. ബ്രൗണ്‍ വരകളുള്ള വലിയ അരി. മട്ട അരി പ്രധാനമായും ചോറിന് ഉപയോഗിക്കുന്നു. ഏക്കറിന് ശരാശരി 16 ക്വിന്‍റല്‍ വിളവ്. ഔഷധഗുണം ഉണ്ട്. കാറ്റ് പിടുത്തം കുറവാണ്.
പാല്‍വെളിയന്‍
മറ്റ് വെളിയന്‍ ഇനങ്ങളില്‍ നിന്നും ഇതിന്‍റെ നിറത്തില്‍ വ്യത്യാസം ഉണ്ട്. ഇതിന്‍റെ അരിക്ക് വെളുത്ത നിറമാണ്. അഞ്ചര മാസം മൂപ്പുള്ള ഈ ഇനം ഇടത്തരം വയലുകളില്‍ കൃഷി ചെയ്യുന്നു. (ചേറു കണ്ടങ്ങളും, മണലിന്‍റെ അംശവും ഉള്ളതുമായ വയലുകളില്‍ കൃഷി ചെയ്താല്‍ ഉത്തമം). പ്രധാനമായും പലഹാരങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു. ഏക്കറിന് ശരാശരി 15 ക്വിന്‍റല്‍ വിളവ് ലഭിക്കും.
മുണ്ടായന്‍
വ്യത്യസ്തമായ കൃഷിരീതിയിലൂടെയാണ് ഇത് ഉണ്ടാക്കുന്നത്. കുംഭമാത്തില്‍ പൊടിവിതയായി കൃഷി ഇറക്കുന്നു. വിതച്ച പാടങ്ങളില്‍ മൂരികളെ ഉപയോഗിച്ച് പക്ക അടി്കുന്നു (വിതച്ച് മുളച്ച് വന്ന ഞാര്‍ മൂരികളെ കൊണ്ട് ചവിട്ടി മെതിക്കുന്ന രീതിയാണ് പക്ക അടിക്കല്‍). പക്ക അടിച്ച് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പതിന്‍മടങ്ങ് ചിനപ്പുകള്‍ പൊട്ടുന്നു. ഈ രീതിയെ പഴമക്കാര്‍ വാള്‍ച്ച എന്ന് വിശേഷിപ്പിക്കുന്നു.
വലിച്ചൂരി
വയനാട്ടിലെ ഇടവക പഞ്ചായത്തിലെ പാടങ്ങളില്‍ നിന്നും കണ്ടെടുത്ത ഈ നെല്ലിനത്തിന് മണിതൂക്കം കൂടുതലാണ്. 4.5 മുതല്‍ 6 മാസം മൂപ്പ് ഉണ്ട് ഈ ഇനത്തിന്. പ്രതിരോധ ശേഷി കൂടുതലുള്ള ഈ ഇനത്തില്‍ നിന്ന് വൈക്കോല്‍ കൂടുതല്‍ ലഭിക്കുന്നു. ശരാശരി 20 ക്വിന്‍റല്‍ / ഏക്കര്‍ ആണ് വിളവ്.
മുള്ളന്‍ കയമ
മണല്‍ വയലില്‍ കൃഷി ചെയ്യുന്ന ഈ ഇനത്തിന് 5 മാസം മൂപ്പുണ്ട്. ജീവകം എ അടങ്ങിയിട്ടുള്ള ഏക നെല്ലിനം. പേര് പോലെ തന്നെ ഈ നെല്ലിനത്തിന്‍റെ അറ്റത്ത് നീളന്‍ മുള്ളുകള്‍ ഉണ്ട്. ആയതുകൊണ്ട് പക്ഷിമൃഗാദികളുടെ ശല്യം ഈ വിളയ്ക്ക് നേരിടേണ്ടി വരു്നില്ല. സുഗന്ധ നെല്ലിനങ്ങളില്‍ ഒന്നായ മുള്ളന്‍ കയമ പ്രധാനമായും പലഹാരം, ഉപ്പ്മാവ്, ചോറ് എന്നിവ ഉണ്ടാക്കാന്‍ അനുയോജ്യമാണ്. കൂടാതെ അമ്പലങ്ങളില്‍ മലര്‍ ഉണ്ടാക്കുവാനും, പായസം ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു.
കനലി
ബ്രൗണ്‍ നിറമുള്ള വലിയ നെല്ലിന് പര്‍പ്പിള്‍ നിറമുള്ള കുറിയുണ്ട്. ഈ ഇനത്തിന് ചിനപ്പ് കൂടുതലായതിനാല്‍ പുല്ല് കൂടുതലാണ്. ആറ് മാസം മൂപ്പുള്ള ചെടിയ്ക് ആറടിയോളം ഉയരമുണ്ടാവും. മട്ട അറിയാണ്. പ്രധാനമായും ചോറിന് ഉപയോഗിക്കുന്നു.
ചേറ്റുവെളിയന്‍
ഔഷധമൂല്യമുള്ള ഈ ഇനത്തിന് ആറടി ഉയരവും, 8-9 മാസം മൂപ്പുള്ളതുമാണ്. രോഗപ്രതിരോധ ശേഷി കൂടിയ ഇനമാണ്. വെള്ളക്കെട്ടിനെ അതിജീവിക്കാന്‍ കഴിവുള്ള ഈ ഇനത്തിന് വെളുത്ത നിറമുള്ള വലിയ നെല്ലാണുള്ളത്. നെല്ലിന് പര്‍പ്പിള്‍ നിറമുള്ള കുറിയുണ്ട്. മട്ട രി ചുവന്ന ദോശയ്ക്ക് ഉചിതമാണ്.
കോതാണ്ടന്‍
ചതുപ്പ് പ്രദേശങ്ങളില്‍ ആണ് ഈ ഇനം കൂടുതല്‍ കൃഷി ചെയ്യുന്നത്. ഈ ഇനത്തിന്‍റെ മൂപ്പ് 4 മുതല്‍ 5 മാസം വരെയാണ്. മട്ട അരി പ്രധാനമായും പലഹാരങ്ങള്‍ തയ്യാറാക്കാനും, പച്ച അരി ആവശ്യത്തിനും ഉപയോഗിക്കുന്നു. നെല്ലിന് പര്‍പ്പിള്‍ നിറമുള്ള കുറിയുണ്ട്. ഏക്കറിന് ശരാശരി 16 ക്വിന്‍റല്‍ വിളവ്.
അടുക്കന്‍
കാണാന്‍ നല്ല ഭംഗിയുള്ള ഇനമാണ്. അടുക്കന്‍ എന്ന പേരുപോലെ തന്നെ നെല്ലുകള്‍ വളരെ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിച്ചിരിക്കുന്നു. ഇപ്രകാരമുള്ള വളര്‍ച്ചാ രീതികള്‍ കാരണം വിത്തുമുതല്‍ വിളവെടുപ്പുവരെ ഒരുപോലെ വളര്‍ച്ച കാഴ്ച്ചവെക്കുന്നു. പ്രതിരോധ ശേഷി കൂടുതലാണ്. പതിര് കുറവാണ്, പൊഴിച്ചല്‍ കുറവാണ്.
ചെന്താടി
സാധാരണയായി ചെളിവയലുകളിലാണ് കൃഷി ചെയ്യുന്നത്. 6 അടിയോളം ഉയരമുള്ള ഇനമാണ്. 6.5 മാസം ആണ് ഇതിന്‍റെ മൂപ്പ്. കൂടുതല്‍ ചിനപ്പ് പൊട്ടുന്ന ഇനമായതിനാല്‍ പുല്ല് കൂടാതലുണ്ടാകുന്നു. ബ്രൗണ്‍ വരകളുള്ള നെല്‍മണികളാണ് കാണുന്നത്. ഏക്കറിന് 18 ക്വിന്‍റല്‍ ആണ് വിളവ്. മട്ട അരി പ്രധാനമായും ചോറുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുട്ടിനും ഉചിതമാണ്.
മുള്ളന്‍ ചെന്താടി
ചെന്താടി ഇനത്തിന്‍റെ എല്ലാ സ്വഭാവ സവിശേഷതകളും ഈ ഇനം കാണിക്കുന്നു. മുള്ളന്‍ ചെന്താടിക്ക് നെല്ലിന് നീളമുള്ള മുള്ളുകള്‍ കണ്ടുവരുന്നു. നീണ്ട മുള്ളുകള്‍ ഉള്ളതിനാല്‍ പക്ഷികളുടെ ആക്രമണം കുറവാണ്. പൊടി/വാളിച്ച വിതയ്ക്കാന്‍ ഉപയോഗിക്കുന്ന ഇനം.
മുണ്ടോന്‍
ചെളിവയലുകളില്‍ കൃഷി ചെയ്യുന്ന ഈ ഇനത്തിന് ശരാശരി 6 അടി ഉയരവും 6-7 മാസം മൂപ്പുമുണ്ട്. പച്ച നിറമുള്ള ചുവട്, കൂടുതല്‍ ചിനപ്പ് പൊട്ടുന്ന ഇനം, ശരാശരി 1 അടി നീളവും, 15 സെ.മീ. വീതിയും പച്ചനിറവും ഉള്ള ചെരിഞ്ഞ തലയോലയാണ് മറ്റൊരു പ്രത്യേകത. കറുത്ത നിറമുള്ള മുഴുത്ത നെല്ല് ഏക്കറിന് ശരാശരി 18 ക്വിന്‍റല്‍ വിളവ് കിട്ടും. മട്ട അരി വേവ് കൂടുതലായ ഇനം. ചോറിനാണ് കൂടുതലായും ഉപയോഗിക്കുന്നത്.
മുള്ളന്‍ മുണ്ടോന്‍
കറുത്ത മുഴുത്ത നെല്ലിന് നീളമുള്ള മുള്ളുള്ളതിനാലാണ് മുള്ളന്‍ മുണ്ടോന്‍ എന്ന പേര് വന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *