മഴക്കാലത്ത് പയറില്‍ കരിവളളിക്കേട് എന്ന രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി 1% ബോര്‍ഡോമിശ്രിതം കലക്കിതളിക്കുക. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ് പച്ചക്കറികൃഷിയ്ക്ക് ഉചിതമായിട്ടുള്ളത്. മണല്‍ മണ്ണാണെങ്കില്‍ ജൈവവളം കൂടുതലായി ചേര്‍ക്കണം. വെള്ളവും വെളിച്ചവും കിട്ടുന്ന സ്ഥലമാണ് പച്ചക്കറികൃഷിയ്ക്ക് അനുയോജ്യം. കിണര്‍, കുളം എന്നിവയുടെ അടുത്തായി കൃഷിചെയ്യുന്നത് നനയ്ക്കാനുള്ള സൗകര്യം കൂട്ടും. അലക്കുപൊടികള്‍, സോപ്പ് എന്നിവ കലര്‍ന്ന വെള്ളം മണ്ണിനും വിളകള്‍ക്കും നന്നല്ല. നല്ല വിളവ് തരുന്ന രോഗപ്രതിരോധശേഷിയുള്ള പച്ചക്കറിയിനങ്ങള്‍ വേണം നടാനായി തെരഞ്ഞെടുക്കേണ്ടത്. കാര്‍ഷികസര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുള്ള പച്ചക്കറിയിനങ്ങളുടെ വിത്തുകള്‍ മണ്ണുത്തിയിലുള്ള സെയില്‍സ് കൗണ്ടറില്‍ വില്പനയ്ക്കുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2370540 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Saturday, 10th June 2023
Leave a Reply