മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പത്തും പതിനൊന്നും മാസം പ്രായമുള്ള രണ്ട് വെച്ചൂര്‍ കാളക്കുട്ടികളെ നവംബർ 14 ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ഫാം പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്തിന് മുമ്പായി കാളകള്‍ക്ക് 1500/- രൂപ കരുതൽ ധനം ഓഫീസില്‍ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഉരു ഒന്നിന് 8000/- രൂപയാണ് അടിസ്ഥാന വില. സര്‍ക്കാര്‍ ലേലങ്ങള്‍ക്കുളള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി 0471-2732962 ബന്ധപ്പെടേണ്ടതാണ്.
Tuesday, 17th June 2025
Leave a Reply