
കൂടുതല്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യോത്പന്നങ്ങള്‍ കൂടുതലായി വിപണിയിലിറക്കുമെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പാലിന് പുറമെ 45 ഉത്പന്നങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മഞ്ഞള്‍പ്പൊടി, കുരുമുളക്പൊടി, രസപ്പൊടി, കാപ്പിപ്പൊടി, ചുക്കുകാപ്പി, അഞ്ച് മിനിറ്റില്‍ തയ്യാറാക്കാവുന്ന വെജിറ്റബിള്‍ ബിരിയാണി എന്നിവ വിപണിയില്‍ എത്തിയിട്ടുണ്ട്. ഓണക്കാലത്ത് പുറമെനിന്ന് എത്തിക്കുന്ന പാലിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Leave a Reply