Saturday, 27th July 2024

ആനി ഈപ്പന്‍ (കെമിസ്റ്റ്), അനീറ്റാ ജോയി (ട്രെയ്നര്‍)
സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വാഴക്കുളം, ആലുവ

തെങ്ങിന്‍റെ വിരിയാത്ത പൂങ്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത ആരോഗ്യപാനീയമാണ് നീര. പഞ്ചസാര, ധാതുക്കള്‍, ലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയുടെ കലവറയാണത്. ഗ്ലൈസിമിക് ഇന്‍ഡക്സ് വളരെ താഴ്ന്ന നിലവാരത്തില്‍ നില്‍ക്കുന്ന നീര പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം. നീരയെ മൂല്യവര്‍ധനവിലൂടെ സിറപ്പ്, തേന്‍, ശര്‍ക്കര തുടങ്ങി വിവിധ പദാര്‍ത്ഥങ്ങളാക്കി മാറ്റാം. ഇവയെല്ലാം നമ്മുടെ പരമ്പരാഗതവും പരമ്പരാകേതരവുമായ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പഞ്ചസാരയ്ക്കു പകരം മധുരത്തിനായി ഉപയോഗിക്കുകയും ചെയ്യാം. നീരയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഏതാനും ഭക്ഷണസാധനങ്ങളും അവയുടെ പാചക കുറിപ്പുകളും.


ശര്‍ക്കര കേക്ക്
ചേരുവകള്‍: മാവ്/മൈദ – 450 ഗ്രാം, വെണ്ണ/സസ്യ എണ്ണ – 50 ഗ്രാം, ശര്‍ക്കരപൊടി/സിറപ്പ് – 250 ഗ്രാം, ബേക്കിംഗ് പൗഡര്‍ – 3 ടീസ്പൂണ്‍, മുട്ട -6 എണ്ണം, വാനില എസന്‍സ് – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിതം: മാവും ബേക്കിംഗ് പൗഡറും ചേര്‍ത്ത് കുഴയ്ക്കുക. ഇതിലേയ്ക്ക് വെണ്ണ, മുട്ടയുടെ മഞ്ഞ, ഉണ്ണി എന്നിവ കൂടി ചേര്‍ത്ത് ന്നായി കുഴയ്ക്കുക. ഈ മിശ്രിതത്തിലേയ്ക്ക് ശര്‍ക്കരപൊടി അല്ലെങ്കില്‍ സിറപ്പ് ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. മുട്ടവെള്ള അടിച്ച് പതച്ചതും വാനില എസന്‍സും കൂടി ഇതിലേയ്ക്ക് ചേര്‍ക്കുക. ഈ മിശ്രിതം കേയ്ക്ക് പാനില്‍ ഒഴിച്ച് 180 ഡിഗ്രിയില്‍ ചൂടാക്കി വച്ചിട്ടുള്ള അവനില്‍ 25-30 മിനിറ്റ് ബേയ്ക്ക് ചെയ്ത് എടുക്കുക.
നീര മിഠായി
ചേരുവകള്‍: നീര സിറപ്പ് – 100 ഗ്രാം, പാല്‍പ്പൊടി – 75 ഗ്രാം, വെണ്ണ – 10 ഗ്രാം, കശുവണ്ടി പൊടിച്ചത് – 25 ഗ്രാം, വാനില എസന്‍സ് – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം: നീര സിറപ്പ് നൂല്‍ പാകത്തിലെത്തുംവരെ സ്റ്റൗവില്‍വെച്ച് ചൂടാക്കുക. ഇതിലേയ്ക്ക് പാല്‍പ്പൊടിയും വെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതതേതിലേയ്ക്ക് കശുവണ്ടി പൊടിച്ചതും എസന്‍സും ചേര്‍ക്കുക. തീ കുറച്ച് മിശ്രിതം നല്ല കട്ടിയാകും വരെ നന്നായി ഇളക്കുക. സ്റ്റൗവില്‍ നിന്നുവാങ്ങി ട്രേകളിലേയ്ക്ക് പകരുക. നന്നായി ഉറയ്ക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ബട്ടര്‍ പേപ്പറിലും പുറമെ ഗ്ലാസ് പേപ്പറിലും പൊതിയുക.
ശര്‍ക്കര കുക്കീസ്
ചേരുവകള്‍: മൈദ – 200 ഗ്രാം, വെണ്ണ/സസ്യഎണ്ണ – 150 ഗ്രാം, പൊടിച്ച ശര്‍ക്കര – 200 ഗ്രാം, ചുരണ്ടിയ നാളികേരം – 75 ഗ്രാം, ബേക്കിംഗ് പൗഡര്‍ – 2 ടീസ്പൂണ്‍, വാനില എസന്‍സ് – 1 ടീസ്പൂണ്‍, പൊട്ടാസിയം, മെറ്റാബൈസള്‍ഫേറ്റ് – 1/4 ടീസ്പൂണ്‍, ഉപ്പ് – അല്പം
തയ്യാറാക്കുന്നവിധം: ചിരകിയ നാളികേരം അവനില്‍ അര മണിക്കൂര്‍ ഉണക്കി മിക്സിയില്‍ പൊടിച്ച് എടുക്കുക. (വിപണിയില്‍ ലഭിക്കുന്ന ഡസിക്കേറ്റഡ് നാളികേര പൗഡറും ഉപയോഗിക്കാം) മൈദ, ബേക്കിംഗ് പൗഡര്‍, പൊട്ടാസിയം മെറ്റാബൈസള്‍ഫേറ്റ്, ഉപ്പ് എന്നിവ ഒന്നിച്ച് നന്നായി ഇടഞ്ഞ് എടുക്കുക. ഒരു ബൗളില്‍ വെണ്ണ ഉരുക്കുക. ഇതിലേയ്ക്ക് എസന്‍സ് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് നാളികേര പൊടി, ശര്‍ക്കര പൊടി എന്നിവ അടിച്ചു ചേര്‍ക്കുക. ഇത് ചുരുളാക്കി ഒരു സെന്‍റീമീറ്റര്‍ കനത്തില്‍ മുറിച്ച് െടുക്കുക. മുറിച്ചെടുത്ത കുക്കീസ് നെയ്മയം പുരട്ടിയ ട്രേയില്‍ വച്ച് 180 ഡിഗ്രിയില്‍ ചൂടാക്കിയിരിക്കുന്ന അവനില്‍ നേര്‍ത്ത ബ്രൗണ്‍നിറം ലഭിക്കുന്നതുവരെ 15-20 മിനിറ്റ് ബേയ്ക്ക് ചെയ്യുക. തണുത്തശേഷം പായ്ക്ക് ചെയ്യാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *