
ആവശ്യമുള്ള ചേരുവകള്‍
കരിക്ക് – 2 എണ്ണം
ചെമ്മീന്‍ – 120 ഗ്രാം
സവാള – 80 ഗ്രാം
ഇഞ്ചി – 5 ഗ്രാം
വെളുത്തുള്ളി – 5 ഗ്രാം
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 5 ഗ്രാം
മല്ലിയില – 5 ഗ്രാം
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കാഷ്മീരി മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കുക, അതിലേയ്ക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. ഇത് നന്നായി വഴന്നു കഴിയുമ്പോള്‍ സവാള കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. തുടര്‍ന്ന് ഇതിലേയ്ക്ക് മസാല പൊടികള്‍ ചേര്‍ക്കുക. അത് ചൂടായ ശേഷം ചെമ്മീന്‍ ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. ഈ കറിക്കൂട്ട് വെന്ത് പാകമാകുമ്പോള്‍ കഷണങ്ങളാക്കിവച്ചിരിക്കുന്ന് കരിക്ക് ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക.
Leave a Reply