Tuesday, 19th March 2024

എ.വി.നാരായണന്‍ (റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്, പെരളം)


മഴക്കാല ആരംഭത്തോടെ കശുവണ്ടി വൃക്ഷച്ചുവട്ടില്‍ വീണ് ചീഞ്ഞ് നശിച്ചുപോകുന്നു. ഇവയെ പോഷകമൂല്യമുള്ള ആഹാരമായി മാറ്റിയെടുക്കാവുന്നതാണ്. കശുവണ്ടി പരിപ്പ് മസാല, അണ്ടിപ്പരിപ്പ് ഉലത്തിയത്, അണ്ടിപ്പരിപ്പ് ചമ്മന്തിപ്പൊടി, അണ്ടിപ്പരിപ്പ് വറുത്തത്. ചെറുതായൊന്ന് പരിശ്രമിച്ചാല്‍ പ്രോട്ടീന്‍, മാംസ്യം, വിറ്റാമിനുകള്‍ അടങ്ങിയതാണിത്. ശേഖരിച്ച കുതിര്‍ന്ന കശുവണ്ടി നെടുകെ പിളര്‍ന്ന് പുറത്തെ തോടും തൊലിയും കളഞ്ഞ് വൃത്തിയാക്കുന്നു. കൈകളില്‍ നന്നായി വെളിച്ചെണ്ണ പുരട്ടേണ്ടതാണ്. അല്ലെങ്കില്‍ കശുവണ്ടിയിലെ തോടിന്റെ എണ്ണ ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുന്നതാണ്. തൊലി കളഞ്ഞ പരിപ്പ് നല്ലവണ്ണം കഴുകി വെള്ളം കളഞ്ഞ ശേഷം എണ്ണ പുരട്ടി വെക്കുന്നു.
കശുവണ്ടി മാസലക്കറി
ആവശ്യ സാധനങ്ങള്‍

  1. അണ്ടിപ്പരിപ്പ് – 500 ഗ്രാം
  2. ഇറച്ചിമസാല – 2 ടീസ്പൂണ്‍
  3. തേങ്ങ ചിരകിയത് – 1 കപ്പ്
  4. സവാള – 1
  5. പച്ചമുളക് – 2
  6. ഇഞ്ചി – 1 കഷണം
  7. കറിവേപ്പില – 2 ഇതള്‍
  8. വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
  9. വെളുത്തുള്ളി – 2 എണ്ണം
    ചീനച്ചട്ടിയില്‍ തേങ്ങാവറവ് ശരിയായി ചുകന്ന് വരുമ്പോള്‍ ഇറച്ചി മസാലയും സവാള പകുതിയും കറിവേപ്പിലയും ഇട്ട് നല്ലവണ്ണം ഇളക്കി താഴെ വെക്കുന്നു. അണ്ടിപ്പരിപ്പ് കുക്കറില്‍ ഒരു വിസില്‍ വന്നശേഷം താഴെവെച്ച് തണുപ്പിക്കുന്നു. വറുത്തെടുത്ത സാധനങ്ങള്‍ വെള്ളം ഒഴിച്ച് മിക്‌സിയില്‍ അരച്ചെടുക്കുന്നു. പള്‍പ്പ് അല്‍പം വെള്ളം ചേര്‍ത്ത് വെക്കുന്നു. ചീനച്ചട്ടിയില്‍ കടുക്, എണ്ണ, ഉണങ്ങിയ മുളക്, കറിവേപ്പില എന്നിവയിട്ട് ഗ്യാസില്‍ വച്ച് കടുക് പൊട്ടുമ്പോള്‍ പച്ചമുളക്, ഇഞ്ചി എന്നിവയിട്ട് ഇളക്കിയതില്‍ അരച്ചെടുത്ത പള്‍പ്പും ചേര്‍ത്ത് തിളച്ച ശേഷം വാങ്ങിവെച്ച് ഉപയോഗിക്കാം.
    അണ്ടിപ്പരിപ്പ് ഉലത്തിയത്
    അണ്ടിപ്പരിപ്പ് – 250 ഗ്രാം
    സവാള – 1
    പച്ചമുളക് – 1
    തേങ്ങ – ചെറിയ കപ്പ്
    വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
    ചീനച്ചട്ടിയില്‍ എണ്ണയും, കടുകും, കറിവേപ്പിലയും ഇട്ട് ഗ്യാസില്‍ വച്ച് കടുക് പൊട്ടുന്ന സമയത്ത് അണ്ടിപ്പരിപ്പ്, സവാള, പച്ചമുളക്, തേങ്ങ കഷണങ്ങള്‍ ഇവയിട്ട് നന്നായി ഇളക്കി സവാള ചുകന്ന് വരുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.
    അണ്ടിപ്പരിപ്പ് ചമ്മന്തിപ്പൊടി
    അണ്ടിപ്പരിപ്പ് – 200 ഗ്രാം
    മൂപ്പെത്തിയ തേങ്ങ – 1 ചെറിയ കപ്പ്
    ഉഴുന്ന് പരിപ്പ് – 1 ടേബിള്‍ സ്പൂണ്‍
    കായം, മുളക്, പുളി, ഉപ്പ് – പാകത്തിന്
    നാളികേരം ചുകപ്പ് നിറത്തില്‍ വറുത്തെടുക്കുന്നു. കായം പൊടിച്ചത്, അണ്ടിപ്പരിപ്പ്, ഉഴുന്ന് പരിപ്പ്, മുളക് ഇവയും പൊടിച്ചെടുക്കുന്നു. ശേഷം നാളികേരം, പുളി, ഉപ്പ് ഇവ എല്ലാം യോജിപ്പിക്കുന്നു. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപയോഗിക്കാം.
    അണ്ടിപ്പരിപ്പ് മസാല കൊണ്ടാട്ടം
    അണ്ടിപ്പരിപ്പ് – 200 ഗ്രാം
    ഇറച്ചിമസാല – 1 ടീസ്പൂണ്‍
    മുളകുപൊടി – 1 ടീസ്പൂണ്‍
    ഉപ്പ്, എണ്ണ – ആവശ്യത്തിന്
    അണ്ടിപ്പരിപ്പ്, ഇറച്ചിമസാല, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ മസാലയില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴച്ചതില്‍ ഇട്ട് ചീനച്ചട്ടിയില്‍ തയ്യാറാക്കിവെച്ച എണ്ണയില്‍ ഇട്ട് പൊരിഞ്ഞ് വരുന്നതുവരെ ഇളക്കിയ ശേഷം കോരിയെടുത്ത് തണുത്ത ശേഷം ഉപയോഗിക്കാം.
    കൂടാതെ മറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിന്റെയോ, മറ്റ് പരിപ്പുകളുടെ കൂടെയോ ചേര്‍ത്ത് ഉണ്ടാക്കാവുന്നതാണ്. (ഉദാ: ബെഡ് ഫ്രൂട്ട്, ഉരുളക്കിഴങ്ങ്) തോടില്‍ നിന്ന് ലഭിക്കുന്ന എണ്ണ ഫംഗസിനെതിരെയുള്ള മരുന്നായും , കീടനാശിനി#ായും ഉപയോഗിക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *