Sunday, 18th January 2026

കൃഷി വകുപ്പ് മന്ത്രി നയിക്കുന്ന പ്രാദേശിക കാര്‍ഷിക വിലയിരുത്തല്‍ യജ്ഞം ‘കൃഷി ദര്‍ശന്‍ ‘പരിപാടി ഈ മാസം 22ന് തലശ്ശേരി ബ്ലോക്ക് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. കൃഷി ദര്‍ശനോട് അനുബന്ധിച്ച് നടത്തുന്ന കാര്‍ഷിക പ്രദര്‍ശനം നവംബര്‍ 22-ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കൃഷിദര്‍ശന് തുടക്കം കുറിക്കും. അഞ്ചു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കാര്‍ഷിക പ്രദര്‍ശനത്തോടൊപ്പം തന്നെ കാര്‍ഷിക അദാലത്ത് കൃഷിയിട സന്ദര്‍ശനം, കൃഷിക്കൂട്ട സംഗമം, കാര്‍ഷിക സെമിനാര്‍ എന്നിവ ഉണ്ടായിരിക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, മറ്റു ജനപ്രതിനിധികള്‍, കര്‍ഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും 26-ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *